തിരുവനന്തപുരം . പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി നടത്തിയ വിവാദ പ്രസ്താവനയുമായി ബന്ധപെട്ടു ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, ആന്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് കൂടി പറഞ്ഞു.
പാകിസ്ഥാന് പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നാണ് ആന്റോ പറഞ്ഞത്. ഇത് രാജ്യത്തെ അപമാനിക്കലാണ്. ആരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണം. ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയ വിഷയത്തിലാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപിയുടെ വക്രീകരണം ഉണ്ടായിരിക്കുന്നത്. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയുമാണ് എം പി ചെയ്തിരിക്കുന്നത് – സുരേന്ദ്രന് പറഞ്ഞു.
42 ജവാന്മാരുടെ ജീവന് ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണി ആരോപണം ഉന്നയിച്ചത്. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് എന്ത് പങ്കെന്നായിരുന്നു ആന്റോ ആന്റണി ചോദിച്ചത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുല്‍വാമ ആക്രമണമെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…
ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…
തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…
ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…
തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ മർദിച്ച…