Crime,

സിദ്ധാർത്ഥിന്റെ CBI അന്വേഷണം, SFI യുടെ രക്ഷക്ക് പോലീസ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സിബിഐ അന്വേഷിക്കാനിരിക്കെ കേരള പോലീസ് ബോധപൂർവം ചില പ്രതികളെ രക്ഷിക്കാൻ മൂടിയ രഹസ്യങ്ങൾ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പോലീസിന്റെ അന്വേഷണത്തിൽ പുറത്ത് വരാത്ത വിവരങ്ങളും സിദ്ധാർഥന്‍റെ കുടുംബം ആഗ്രഹിക്കുന്ന അന്വേഷണവുമാണ് നടക്കേണ്ടത്. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. തുടർന്നാണ് സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്.

സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുമ്പോഴും, നിലവിലെ അന്വേഷണത്തിൽ സിദ്ധാർത്ഥന്റെ കുടുംബത്തിനു അതൃപ്തിയാണ് ഉള്ളത്. പൊലീസ് അന്വേഷണത്തിൽ തുടക്കത്തിലുണ്ടായ ഗുരുതരമായ അലംഭാവം പലരും ചൂണ്ടിക്കാട്ടിയിട്ടും, ഇപ്പോൾ പോലും സിദ്ധാർഥനെ മർദിച്ച ചിലരുടെ പേരുകൾ പൊലീസിന്‍റെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല.

കേരളത്തെ ഞെട്ടിച്ച ക്രിമിനൽ കുറ്റമാണ് അക്രമികൾ പൂക്കോട് നടത്തിയിരിക്കുന്നത്‌. അവർക്കൊക്കെ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സി ബി ഐ ക്കാന് കഴിയേണ്ടത്. താൽക്കാലികമായി ജനരോഷം അടക്കാൻ വേണ്ടിയുള്ള പൊലീസ് നടപടികൾക്ക് അപ്പുറം, പഴുതില്ലാത്ത അന്വേഷണമാണ് സത്യത്തിൽ നടക്കേണ്ടത്. സിബിഐ വിഷയത്തിന്‍റെ ഗൗരവം അറിഞ്ഞ് അന്വേഷണം നടത്തുമെന്നാണ് ഇക്കാര്യത്തിൽ കരുതേണ്ടത്. ഏതു വിധത്തിലും സിദ്ധാർഥന്‍റെ കുടുംബത്തിനു നീതി കിട്ടുക എന്നത് കേരളം ആഗ്രഹിക്കുന്നു.

കോളജിൽ സിദ്ധാർഥനു അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരതയെ പറ്റി ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ട് മനുഷ്യത്വം മരവിച്ച ഒരു സംഘത്തിന്‍റെ മാപ്പർഹിക്കാത്ത ക്രൂരതകളാണു പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. സിദ്ധാർഥനെതിരേ പരസ്യ വിചാരണയാണു നടന്നതെന്ന് ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. സിദ്ധാർത്ഥനെ പതിനെട്ടു പേർ പല സ്ഥലങ്ങളിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു.

കോളജിനു സമീപത്തെ മലമുകളിലും വാട്ടർ ടാങ്കിനു സമീപത്തും ഹോസ്റ്റലിലെ ഇരുപത്തൊന്നാം നമ്പർ മുറിയിലും നടുമുറ്റത്തും ഒന്നാം നിലയിലെ ഡോർമെട്രിയിൽ വച്ചും നിസഹായനായ ഈ യുവാവിനെ എസ് എഫ് ഐ യുടെ അക്രമി സംഘം മർദിച്ചിട്ടുണ്ട്. വയറിലും മുതുകിലുമൊക്കെ പലതവണ ചവിട്ടിയിട്ടുണ്ട്. ബെൽറ്റും ഗ്ലു ഗണ്ണും ചാർജറിന്‍റെ കേബിളും ഉപയോഗിച്ച് അടിച്ചിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇടനാഴിയിൽ നടത്തിച്ചിട്ടുണ്ട്.

സാങ്കൽപ്പിക കസേരയിലിരുത്തുകയും തറ തുടപ്പിക്കുക തുടങ്ങി റാഗിങ്ങുകാരുടെ പ്രാകൃത ശിക്ഷകളും നടപ്പാക്കുക ഉണ്ടായി. നടുമുറ്റത്തു വച്ച് പരസ്യ വിചാരണ നടത്തി. വേദന കൊണ്ട് കരഞ്ഞു വിപിക്കുമ്പോഴും പലയിടത്തും കൊണ്ടുപോയി തോന്നിയപോലൊ ക്കെ മർദിച്ച് അവശനാക്കാൻ ഇരയെ മർദ്ദിച്ച് ആഘോഷിക്കുകയാ യിരുന്നു എസ് എഫ് ഐ യുടെ അക്രമികൾ. ഹോസ്റ്റൽ മുറികളിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികളെ തട്ടിഉണർത്തി വിളിച്ചു വരുത്തി മർദ്ദിപ്പിക്കുകയും പരസ്യ വിചാരണയിൽ സാക്ഷികളാ ക്കുകയും ഉണ്ടായി.

എസ് എഫ് ഐ ക്കാരെ ഭയന്ന് പലരും ഒരക്ഷരം മിണ്ടിയില്ല. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവനെങ്ങനെയാണു തൂങ്ങി മരിക്കുകയെന്ന് സിദ്ധാർഥന്‍റെ കുടുംബം ചോദിക്കുന്ന ഗൗരവമായൊരു ചോദ്യമുണ്ട്. ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിദ്ധാർഥൻ മരിച്ചതല്ല കൊന്നതാണെന്നു ആരെയും വിശ്വസിപ്പിക്കുന്നതാണ്. അതിക്രൂരമായ പീഡനമാണ് സിദ്ധാർഥൻ നേരിട്ടതെന്നു നേരത്തേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ഉണ്ടായിരുന്ന മൂന്നു ദിവസം വരെ പഴക്കമുളള പരുക്കുകൾ ഇതിനു അടിവരയിടുന്നതാണ്.

ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടിൽ പൂക്കോട് വെറ്ററിനറി കോളെജിലെ ഹോസ്റ്റലിൽ മുൻപും റാഗിങ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. കോളജ് യൂണിയനിലും ഹോസ്റ്റൽ കമ്മിറ്റിയിലും ഭാരവാഹികളായ വിദ്യാർഥികൾ പോലും വിവരങ്ങൾ മറച്ചു വെക്കുകയായിരുന്നു. ഇക്കാര്യം പോലീസ് മൂടി. പ്രതികൾ എസ് എഫ് ഐ ക്കാരെന്നതും വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ എന്നതും ഈ കേസുമായി ബദ്ധപ്പെട്ടു നിർണ്ണായകമായിട്ടും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ബോധപൂർവം പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ പോലീസ് മറച്ചു വെച്ചു.

അക്രമികളെ ഭയന്ന് വിദ്യാർഥികൾ നടന്ന വസ്തുതകൾ പോലും പുറത്ത് പറയാൻ മടിച്ചു എന്നത് ഹോസ്റ്റലിന്റെ ഭയാനകമായ അവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. ക്രിമിനൽ മനസുള്ള സഹപാഠികളെ പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് സഹിക്കേണ്ടി വരുന്നു. റാഗിങ്ങിനെതിരേ ശക്തമായ നിയമമുള്ള ഒരു സംസ്ഥാനത്താണ് ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ കൊടും ക്രൂരത അരങ്ങേറിയിരിക്കുന്നത്. റാഗിങ്ങിനെതിരേയുടെ ശക്തമായ നിയമം എസ് എഫ് ഐ ക്ക് സി പി എം ഭരണമുള്ളപ്പോൾ ഒരു പ്രശ്നമല്ല, ഭരണ സ്വാധീനത്തിന്റെ ബന്ധം അവരുടെ രക്ഷകരാവുമെന്ന ആത്മ വിശ്വാസമാണ് അവർക്ക് സംരക്ഷണം ഒരുക്കുന്നത്. അതാണ് സിദ്ധാർത്ഥിന്റെ പൂക്കോട് കോളജിലെ മരണം കേരളത്തോട് പറയുന്നത്. അതാണ് മലയാളിയെ പഠിപ്പിക്കുന്നത്.

https://youtu.be/G_GWEevWTJg?si=y1AeC1PneVLDCI0I

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

6 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

7 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

8 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

9 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

9 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

9 hours ago