Kerala

‘തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ രാഹുലിന്റെ പരാമർശം തരം താണില്ലേ ?

തിരുവനന്തപുരം . ‘തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനോട് ചോദിച്ചത് വിവാദമായി. ബിജെപിയില്‍ ചേര്‍ന്ന പത്മജയ്‌ക്കെതിരെ രാഹുല്‍മാങ്കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ‘ഇവനാര് പദ്മജയുടെ രാഷ്ട്രീയ പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ, അപ്പോൾ സ്ളേറ്റിൽ അക്ഷരം എഴുതി പഠിക്കുകയല്ലേ? എന്ന് വരെ ചോദ്യ ശരങ്ങൾ.

‘ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നാണ് രാഹുല്‍ ചോദിച്ചത്. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചിരുന്നു.

രാഹുലിനെതിരെ ‘ടിവി ചര്‍ച്ചയില്‍ വളര്‍ന്ന നേതാവാണ് രാഹുലെന്ന്’ ബിജെപിയില്‍ അംഗത്വമെടുക്കുന്ന ചടങ്ങില്‍ തന്നെ പദ്മജ വേണുഗോപാൽ മറുപടി പറഞ്ഞിരുന്നു. അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇഷ്ടമുള്ള ഏതൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യവും അവകാശവും ഉള്ള നാടാണിത്.

പൊതുസമൂഹത്തില്‍ അവതരിപ്പിക്കുവാന്‍ കൊള്ളാവുന്ന ഏതൊരു വ്യക്തിയേയും ഉള്‍ക്കൊള്ളുവാന്‍ ഏതൊരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഇന്നാട്ടില്‍ വിലക്കൊന്നുമില്ല. മിതമായും സാരമായും ഇത്തരം നടപടികളെ വിമര്‍ശിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഇടമുള്ള നാടു തന്നെയാണ് നമ്മുടേത്. ഇവിടെയാണ് കോണ്‍ഗ്രസ് നേതാവ് എല്ലാവിധത്തിലുള്ള മര്യാദകളും ലംഘിച്ചിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യങ്ങളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധം.

പത്മജവേണുഗോപാല്‍ തന്തയ്‌ക്ക് പിറക്കാത്തവള്‍ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളംബരം ചെയ്യുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്? എന്നാണു ചിലർ ചോദിച്ചിരിക്കുന്നത്. കെ. കരുണാകരനെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയേയാണ് രാഹുല്‍ നികൃഷ്ടമായി അവതരിപ്പിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് പറയുന്ന നേതാക്കള്‍ എവിടെയെന്നുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും രാഹുലിനെതിരെ പ്രതിഷേധം ഉയരുന്നു.

ബിജെപിയിലേക്ക് പദ്മജ വേണുഗോപാൽ കടന്നു വന്ന സാഹചര്യം എന്തും ആയിക്കൊള്ളട്ടെ. ഒരു വ്യക്തിയെയും അവരുടെ മരണപ്പെട്ട പ്രിയപ്പെട്ടവരേയും ലക്ഷ്യം വെച്ചു കൊണ്ട് അങ്ങേയറ്റം നെറി കെട്ട സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിച്ചു കൂടാ എന്നും ചിലർ പറഞ്ഞിരിക്കുന്നു. രാഹുലിന്റെ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ കെപിസിസിക്കും എഐസിസിക്കും എന്താണ് പറയുവാന്‍ ഉള്ളത് എന്നത് ഇവിടെ ശ്രദ്ധേയമാവുകയാണ്. മഹിളാ സംഘടനകള്‍ വായ തുറക്കുമോ എന്നും ചില ചോദിച്ചിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

10 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago