Crime,

ഭാര്യയേയും മക്കളേയും കൊന്ന ജെയ്‌സണ്‍ പുലരും വരെ പാട്ടും കേട്ടിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം. പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടു ത്തിയതിൽ പിന്നെ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കൊലപാതക ശേഷം ജെയ്‌സണ്‍ മരിക്കുന്നതുവരെയുള്ള ചില കാര്യങ്ങൾ പോലീസിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രാത്രി 12 മണിയോടെയാണ് ജെയ്‌സണ്‍ ഭാര്യ മെറീനയെ തലക്കടിച്ചു കൊലപ്പെടുത്തുന്നത്. പിന്നാലെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചുംകൊലപ്പെടുത്തി.

തുടർന്ന്അഞ്ച് പേരും അടങ്ങുന്ന കുടുംബചിത്രം ജെയ്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ആവട്ടെ മൃതദേഹങ്ങള്‍ ക്കരികെ ഇരുന്ന് നേരം പുലരും വരെ ജെയ്‌സണ്‍ പാട്ട് കേട്ട് ഇരുന്നു. രാവിലെ 7 മണി വരെ ഇത് തുടര്‍ന്നു. ശേഷം സഹോദരനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജെയ്‌സണും തൂങ്ങി മരിക്കുന്നത്.

ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗമായ മെറീനയ്ക്ക് 28 വയസും ജെയ്‌സണ് 42 വയസുമാണ് പ്രായം. ഇരുവരും പ്രണയവിവാഹമായിരുന്നു. കട്ടപ്പനയില്‍ മെറീന നഴ്‌സിംഗിന് മെറീന പഠിക്കുന്ന കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. മെറീനയുടെ കൂട്ടുകാരിയുടെ വാഹനത്തിലെ ഡ്രൈവറായിരുന്ന ജെയ്‌സണ്‍ മെറീനയെ പതിവായി കാണുകയും പിന്നീട് പ്രണയത്തിലാവുകയുമാണ് ഉണ്ടായത്.

സാമ്പത്തികമായി ഉയര്‍ന്ന പശ്ചാത്തലത്തിലുള്ള മെറീനയുടെ കുടുംബം ഇരുവരുടേയും ബന്ധത്തെ ശക്തമായി എതിര്‍ത്തു. ജെയ്‌സന്റെ കുടുബപശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും പ്രായവുമെല്ലാം എതിര്‍പ്പിന് കാരണമായിടുന്നു. ജെയ്‌സന്റെ സമ്മർദ്ദത്തിന് വഴങ്ങി ഏറെ നാളുകള്‍ക്ക് ശേഷം വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മെറീന ജെയ്‌സന്റെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേ നാട്ടില്‍ തന്നെ ഇരുവരും താമസം തുടങ്ങി. ഇതിനിടയില്‍ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി നിരന്തരം ബഹളമുണ്ടാവുക പതിയുവായിരുന്നു. ജെയ്‌സണ് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം.

ജെയ്‌സണ്‍ വിവാഹത്തിന് മുമ്പ് ഒരു പീഡന കേസിലെ പ്രതിയായിരുന്നു. ഈ വിവരം മെറീന അറിയാനിടയായത് ആണ് പലപ്പോഴും വഴക്കുകള്‍ക്ക് കാരണമായത്. ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്ന മെറീനയുടെ വീട്ടുകാര്‍ ഇവര്‍ മരണപ്പെട്ടപ്പോഴും സംസ്‌ക്കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago