Kerala

സി.കെ. ശശീന്ദ്രന്‍ വിഷം കഴിച്ചു ചാവുന്നതാണ് നല്ലത് – സി.പി ജോണ്‍

കണ്ണൂര്‍ . വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി മജിസ്‌ട്രേറ്റിനെ വീട്ടില്‍ പോയി കണ്ട മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ വിഷം കഴിച്ചു ചാവുന്നതാണ് നല്ലതെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ശശീന്ദ്രന്‍ ജഡ്ജിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറിഞ്ഞിട്ടാണ്. നിരുത്തരവാദിത്വം കാണിച്ച കോളജ് ഡീനിന്റെ വീട്ടിലേക്ക് സിഎംപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സി.പി. ജോണ്‍ കണ്ണൂരിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം ഒന്നാകെ ശ്രമിക്കുകയാണ്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. സിഎംപിയുടെ വിദ്യാര്‍ത്ഥി ജനവിഭാഗം പൂക്കോട് വെറ്ററിനറി കോളജില്‍ സമരമാരംഭിക്കും. താന്‍ നേരിട്ടു തന്നെ ഡീനിന്റെ വീട്ടില്‍ പോയി സെക്യുരിറ്റി പരാമര്‍ശത്തെ കുറിച്ചു സംസാരിക്കുമെന്നും അയാള്‍ക്ക് സെക്യുരിറ്റി നല്കാന്‍ പിണറായി വിജയന്റെ പോലീസിനു കഴിയുമോയെന്ന് നോക്കാമെന്നും സി.പി. ജോണ്‍ പറഞ്ഞു.

കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥിയെ രണ്ടു ദിവസം പട്ടിണിക്കിട്ട് തല്ലിക്കൊല്ലുമ്പോള്‍ ക്ലിഫ് ഹൗസിലെ മരപ്പട്ടിശല്യത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു കാലത്ത് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി കളുടെ അവകാശങ്ങള്‍ പോരാടി നേടിയ എസ്എഫ്‌ഐയ്‌ക്ക് മൂല്യച്യുതി വന്നിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയ കേരളത്തിലെ കാമ്പസുകളില്‍ പിടി മുറുക്കിയിരിക്കുകയാണെന്നും സി.പി. ജോണ്‍ കുറ്റപ്പെടുത്തി.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago