Crime,

ചന്ദ്രശേഖരനെയും രമയുടെ കണ്ണീരും മറക്കാൻ… ശൈലജ ടീച്ചർ, പഞ്ഞിക്കിട്ട് അഡ്വ. ഷിബു മീരാൻ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് നിഷേധ മനോഭാവത്തോടെ ആ വിഷയം മറക്കണമെന്ന് പറഞ്ഞ കെ കെ ശൈലജ ടീച്ചർക്ക് മറുപടിയുമായി അഡ്വ. ഷിബു മീരാൻ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വരേണ്ട കാര്യമല്ല ടി.പി. ചന്ദ്രശേഖരന്‍ വധക്കേസെന്നും വടകരയുടെ വികാസങ്ങളാണ് ഇവിടെ ചർച്ചയാക്കേണ്ടതെന്നു മായിരുന്നു മുന്‍മന്ത്രി ശൈലജ ടീച്ചറുടെ പ്രസ്താവന. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും അവര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതി നിടെയാണ് കെ.കെ. ശൈലജയുടെ ഈ വിവാദ പ്രസ്താവന.

‘ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അതൊരു ചര്‍ച്ചാവിഷയമാക്കാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളും അങ്ങനെയൊരു ചര്‍ച്ചാവിഷയമാക്കി മാറ്റാന്‍ ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. കോടതി വിധി അനുസരിച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നു,’ ഇതായിരുന്നു കെ.കെ. ശൈലജയുടെ വാക്കുകൾ.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ പാര്‍ലമെന്റിലെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പ്രധാനപെട്ട ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികളെയടക്കം ഇത്തവണ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചതിലൂടെ കേന്ദ്രത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശബ്ദം എത്തേണ്ടതിനെ സംസ്ഥാന നേതൃത്വം എത്രത്തോളം ഗൗരവകരമായാണ് കാണുന്നത് എന്ന് മനസിലാക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

‘ഇവിടുത്തെ പ്രതിപക്ഷമാണെന്ന് കരുതി പാര്‍ലമെന്റിലും ഇടതുമുന്നണിയുടെ പ്രതിനിധികളോട് പ്രതിപക്ഷ മനോഭാവമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ കാണിക്കുന്നത്. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴും കേരളത്തിന് അവകാശപ്പെട്ട എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെയിരിക്കു മ്പോഴും അവ ലഭിക്കാനായി വാശിയോടെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ ബ്ലോക്ക് പാര്‍ലമെന്റില്‍ ഉണ്ടാകണം. കേരളത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നു എന്നാണ് കരുതുന്നത്,’

കേരളത്തിന്റെ വികസനത്തിനും കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിഫലിപ്പിക്കാന്‍ ഇടതുപക്ഷ എംപിമാര്‍ക്ക് സാധിക്കുമെന്നും ഇന്ത്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി അല്ലെങ്കില്‍പോലും ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തേ യും സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണെന്നും കെ.കെ. ശൈലജ പറഞ്ഞു.

‘എംഎല്‍എയും മന്ത്രിയുമായിരുന്ന സമയത്ത് എങ്ങനെ പ്രവര്‍ത്തിച്ചുവോ അതുപോലെ ഏറ്റവും ഊര്‍ജസ്വലമായി മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കുകയും എല്ലാവരേയും കൂട്ടിയോജിപ്പിച്ച് അതിന് നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവുകയും ചെയ്യും. വടകരയിലെ നിഷ്പക്ഷരുടെ വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫ്. മുന്നണിക്ക് തന്നെ ലഭിക്കും. നിപയുടേയും മറ്റും സമയത്ത് ഒറ്റക്കെട്ടായി തനിക്കൊപ്പം നിന്നവരാണ് കോഴിക്കോട്ടുകാര്‍ ഈ തിരഞ്ഞെടുപ്പിന്റെ സമയത്തും അവര്‍ അങ്ങനെ കൂടെനില്‍ക്കുമെന്നാണ് വിശ്വാസം,’ എന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

എന്നാൽ ഇന്നും ടി പി ചന്ദ്രശേഖരന്റ് ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വടകരയുടെ മണ്ണിൽ നിന്നുകൊണ്ട് ചന്ദ്രശേഖരനെ മറക്കാനും തനിക്ക് വോട്ടു ചെയാനും പറഞ്ഞ ശൈലജ ടീച്ചറുടെ ഉളുപ്പില്ലാമയ്‌ക്കെതിരെ ആഞ്ഞടിക്കുന്നതായിരുന്നു ഷിബു മീരാന്റെ തകർപ്പൻ പ്രസംഗം.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

5 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

7 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

8 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

8 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

8 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

9 hours ago