Crime,

സിദ്ധാർത്ഥിന്റെ മരണം: അന്വേഷണം തൃപ്തികരമല്ല, ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണം – പിതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്. ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്. കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നത്.

തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടി തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു. അതേസമയം, പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ പൈശാചിക മരണവുമായി ബന്ധപ്പെട്ട പിണറായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരണത്തിനു ഉത്തരവാദിയായ എസ്എഫ്‌ഐയുടെ പേര് പരാമർശിക്കാതെ പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ ചതിയാണ് നടന്നിരിക്കുന്നത്. ഭരണകക്ഷിയായ സി പി എമ്മിന്റെ കുട്ടി സഖാക്കളുടെ വിദ്യാർത്ഥി സംഘടനയുടെ പേര് എവിടെയും പറയാതെ SFI യെരക്ഷിച്ചിരിക്കുകയാണ് പിണറായിയുടെ പോലീസ്.

മരണമല്ല കൊലപാതകമായിരിക്കാമെന്ന് പറയുന്ന റിപ്പോർട്ടിൽ അതിന്റെ സാധ്യത പരിശോധിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മരണത്തിനുമുമ്പ് സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമാണെന്ന വാര്‍ത്തകള്‍ ശരിയാണെന്നു റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പേര് പറയാത്തത് ആസൂത്രിതവും ഗൂഢലക്ഷ്യത്തോടെയുമാണ്. SFI എന്ന പേര് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വിഴുങ്ങി വെള്ളം കുടിച്ചിരിക്കുകയാണ്.

ഇതിനിടെ, സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ നേതാക്കൾ നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. അന്വേഷണ സംഘം കാമ്പസില്‍ തെളിവെടുപ്പ് നടത്തുമ്പോഴാണ് പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നത്. ഒന്നര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവ എസ്എഫ്‌ഐ സംഘം നശിപ്പിച്ചിരിക്കാം എന്നാണു പോലീസ് സംശയിക്കുന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

8 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

9 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

20 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

21 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago