Crime,

ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ SFIയും, ഇടത് കൈയ്യിൽ ഇന്‍തിഫാദയും വലത് കൈകൊണ്ട് തങ്ങളുടെ മരണ മണിയും അടിച്ച് SFI

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് കേരള സർവകലാശാല കലോത്സവത്തിന് നൽകുക വഴി എസ് എഫ് ഐ സ്വന്തം മരണ മണി ആസന്നമായെന്നു അറിയിച്ചിരിക്കുകയാണ്. ഇടത് കൈയ്യിൽ ഇന്‍തിഫാദക്കുള്ള ആഹ്വാനവും വലത് കൈ കൊണ്ട് തങ്ങളുടെ സംഘടനക്കുള്ള മരണ മണിയും ഒരുമിച്ച് അടിക്കുകയാണ് SFI.

കാമ്പസുകളിലെ അക്രമ കൊലപാതക രാഷ്ട്രീയത്തിന് അറുതിയില്ലെന്നു ആരോപിച്ച് SFI ദേശീയ തലത്തിൽ നിരോധിക്കണമെന്ന ആവശ്യം രാജ്യത്ത് നിരവധി കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് SFI യുടെ തീവ്രവാദ പ്രേമം തുറന്നു കാട്ടൽ എന്നതാണ് ശ്രദ്ധേയം. SFI – PFI അവിശുദ്ധ ബന്ധം ഇന്റലിജിൻസ് ഏജൻസികൾക്ക് തലവേദന ഉണ്ടാക്കുന്ന സംഭവമായി മാറിയിരിക്കുകയാണ്.

കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിലൂടെ എസ് എഫ് ഐ യുടെ പേരിൽ ആരോപിക്കപ്പെടുന്ന തീവ്രവാദ സംഘടനാ ബന്ധം കൂടി ഇതോടെ സ്ഥിരീകരിക്കുകയാണ്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കുന്നതും വഴിതടയാനും എത്തുന്നവർ നിലമേൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ PFI ക്കാർ കൂടി ഉണ്ടെന്നു ഗവർണർ തന്നെ ആരോപണം ഉന്നയിച്ചിരിക്കെയാണ് കേരള സർവകലാശാല കലോത്സവത്തിന് ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകിയിട്ടുള്ളത്. ഇന്‍തിഫാദയിൽ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നുണ്ട് എന്നത് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെയാണ് SFI യുടെ ഈ നടപടി.

സർവകലാശാല കലോത്സവത്തിന്റെ പേരിലൂടെ ന്യൂനപക്ഷത്തിലെ തീവ്രവാദ സ്വഭാവമുള്ളവര്‍ എസ് എഫ് ഐയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുകയാണ് എന്നാണ് വ്യക്തമാക്കപ്പെടുന്നത്. ‘ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ’ പലസ്തീൻ തീവ്രവാദികൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പലസ്തീൻ തീവ്രവാദികൾക്ക് പിന്തുണ നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചതും, ചെറുപ്പക്കാരെ ആകർഷിക്കാനും ആയി ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുന്ന തീവ്ര വാദികളുടെ പോസ്റ്ററുകൾ ഇതിനകം നിരവധിയാണ് പുറത്ത് വന്നിട്ടുള്ളത്. കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നൽകുന്നതോടെ കേരള സർവകലാശാല യൂണിയൻ തീവ്ര വാദികളുടെ ആഹ്വാനം ഏറ്റെടുത്തെന്നാണ് കരുതേണ്ടത്.

അതേസമയം, കേരള സർവകലാശാല യുവജനോത്സവ ലോഗോ പ്രകാശം ചെയ്തു. ‘ഇൻതിഫാദ’ എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രജിസ്ട്രാർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചിരിക്കുന്നത്. മാർച്ച് 7 മുതൽ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത് ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം- ഇൻതിഫാദ’ എന്ന് ലോഗോയിൽ കുറിച്ചിരിക്കുന്നു.

‘ഇൻതിഫാദ’ എന്ന അറബി വാക്കിന് മലയാളത്തിൽ ‘കുടഞ്ഞു കളയുക’ എന്നാണർത്ഥമാക്കുന്നത്. ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. പലസ്തീനികളുടെ വ്യാഖ്യാനത്തിൽ അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം. ഇതിൽ ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 1300 പലസ്തീനികൾക്ക് ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമാവുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ആറുലക്ഷം പേർ ജയിലിലടക്കപ്പെടും ഉണ്ടായി.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

10 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

13 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

13 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

14 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

14 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

14 hours ago