Kerala

കണ്ണൂരിൽ തീ പാറും കെ സുധാകരൻ എം വി ജയരാജതിരെ കളത്തിലിറങ്ങും

ന്യൂഡൽഹി . കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർ ത്ഥിയാകും. കെ പി സി സി പ്രസിഡന്റു കൂടിയായ കെ സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻ ഇല്ലെങ്കിൽ ജയസാധ്യത കുറവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടെ കോൺഗ്രസിന്‍റെ എല്ലാ സിറ്റിങ് എംപിമാരും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി.

കെ സുധാകരൻ ഇതോടെ നാലാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന കെ.സുധാകരൻ കളത്തിലിറ ങ്ങുന്നതോടെ കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും. സുധാകരന് പകരം വെക്കാൻ കണ്ണൂർ സീറ്റിൽ എം.വി.ജയരാജനോട് മാറ്റുരക്കാൻ മറ്റൊരു നേതാവില്ലെന്നതാണ് യാഥാർഥ്യം. എം.വി.ജയരാജൻ സിപിഎം സ്ഥാനാർത്ഥിയായതും സാമുദായിക സമവാക്യങ്ങളും തീരുമാനത്തെ സ്വാധീനിക്കുന്ന ഉണ്ടായത്. സുധാകരൻ ഇല്ലാതെ പകരം വന്ന പേരുകൾക്ക് ജയസാധ്യത കുറവെന്ന് ജില്ലാ,സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡ‍ിനെ അറിയിക്കുകയായിരുന്നു.

എം.വി.ജയരാജൻനെതിരെ, ജില്ലയ്ക്ക് പുറത്ത് നിന്ന് ഒരു സ്ഥാനാർ ത്ഥിയെ കൊണ്ട് വന്നാൽ അത് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. കേഡർ വോട്ടുകൾ ഉറപ്പുള്ള സിപിഎമ്മിന്‍റെ എം വി ജയരാജനെതിരെ കരുത്തൻ തന്നെ വേണമെന്നും തുടർന്ന് തീരുമാനിച്ചു. ഈഴവ വിഭാഗത്തിൽ നിന്നാകണം സ്ഥാനാർത്ഥിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്ഥാനാർത്ഥികാര്യത്തിൽ നിർദേശ മൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സുധാകരൻ പ്രതികരിച്ചത്.

കണ്ണൂരിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ ജയിച്ചുകയറിയ സുധാകരൻ 2014ൽ നേരിയ ഭൂരിപക്ഷത്തിനാണ് പി.കെ.ശ്രീമതിയോട് തോറ്റത്. കെപിസിസി അധ്യക്ഷന്‍റെ സീറ്റിലും തീരുമാനമായതോടെ സംസ്ഥാനത്തെ 19 സീറ്റുകളിലും യു ഡി എഫ് മത്സര രംഗം വ്യക്തമാവുകയാണ്. ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാത്രമാണ് ഇനി വ്യത്യസ്ത വരാനുള്ളത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

6 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

11 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago