Crime,

പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ തിരുവനന്തപുരത്ത് ഐഎസ് ഭീകരന്റെ പതിവ് സന്ദർശനം, കുന്തം വിഴുങ്ങിയ പോലെ പോലീസ് രഹസ്യ വിഭാഗം

തിരുവനന്തപുരം . പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ഐഎസ് ഭീകരന്റെ സുഖയാത്ര. തമിഴ്‌നാട് സ്വദേശി പിടിയിൽ‌. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞയാളാണ് പിടിയിലായിരിക്കുന്ന സാദിഖ് ബാഷ.

ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസിൽ എൻഐഎ സാദിഖ് ബാഷയെ പിടികൂടിയിരുന്നു. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സാദിഖ് ബാഷയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്. ഇരുവരും തമ്മിൽ വിവാഹമോചനത്തിനായി പള്ളി വഴി ശ്രമം നടത്തുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ പള്ളിയില്‍ എത്തിയ സാദിഖ് പ്രശ്നം ഉണ്ടാക്കിയതോടെയാണ് തീവ്രവാദിയുടെ പതിവ് തിരുവനന്തപുരം സന്ദർശനം പുറത്തായിരിക്കുന്നത്. തുടർന്ന് ഇയാൾ ഉപയോഗിച്ചിരുന്ന പോലീസ് സ്റ്റിക്കർ പതിച്ച കാർ പോലീസ് പിടികൂടുകയായിരുന്നു.

2022 ഫെബ്രുവരിയിൽ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടു ത്തിയെന്ന പരാതിയിലാണ് മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽവച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബർ അലി, റഹ്മത്ത്, കാരയ്ക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തി വന്ന സാദിഖ് ബാഷയെ പോലീസ് തുടർന്ന് എൻ ഐ എക്ക് കൈമാറുകയായിരുന്നു.

2022 സെപ്റ്റംബറിൽ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തുകയുണ്ടായി. 24 മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പോലും അറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റിക്കർ പതിച്ച കാറിലായിരുന്നു ഭീകരന്റെ യാത്ര. ജയിൽ ശിക്ഷ കഴിഞ്ഞു ഇയാൾ പുറത്തിറങ്ങിയത് എങ്ങനെയെന്നതിലും ദുരൂഹത ഉണ്ട്.

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

5 mins ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

54 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago