Crime,

കാണാതായ 9താം ക്ലാസ്കാരിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു, രക്ഷപെടാൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിലായി

തിരുവല്ല . തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ടു യുവാക്കളും പിടിയിലായി. പുലർച്ചെ നാലരയോടെയാണ് പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിൽ ആയിരിക്കുന്നത്. ഇവരെ ഒരാളെ പോലീസ് പിന്തുടർന്ന് ബസ്സിൽ നിന്ന് പിടികൂടുകയാണ് ഉണ്ടായത്.

പെൺകുട്ടിയുടെയും ഒപ്പം ഉണ്ടായിരുന്നവരുടെയും സി സി ടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതാണ് കേസന്വേഷണത്തിൽ ഗുണകരമായത്. തുടർന്നാണ് കുട്ടിയെ ഒപ്പം ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

ഉച്ചയായിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതായതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ബന്ധുവീടുകളിലും കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പോലീസ് പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നത്. ഇതിൽ രണ്ട് ആൺകുട്ടികൾക്ക് ഒപ്പം പെൺകുട്ടി സംസാരിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് ചിത്രം ഉൾപ്പെടെ പുറത്തുവിടുന്നത്. ബസ്സിൽ നിന്നുള്ള ദ‍ൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

17 mins ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

42 mins ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

3 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

4 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

5 hours ago