Crime,

പ്രണയിച്ച പെണ്ണിനെ കണ്മുന്നിൽ കിട്ടാൻ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, പറഞ്ഞ പെൺകുട്ടിയെ എത്തിച്ച് പോലീസ്

അടൂർ . പ്രണയിച്ച പെണ്ണിനെ മുന്നിൽ കിട്ടാൻ അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. പാറക്കോട് ഉള്ള വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിലാണ് മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) കയറുന്നത്.

കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറി നിന്ന് രതീഷ് തന്റെ പ്രണയിനിയെ ഇവിടെ എത്തിക്കണമെന്ന് പോലീസിനോടും നാട്ടുകാരോടും ആവശ്യപ്പെടുകയായിരുന്നു. രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയാണ് ഉണ്ടായത്.

സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിക്കാനോ താഴെ ഇറക്കാനോ കഴിഞ്ഞില്ല. രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താൻ പോലും ആയില്ല. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാടിലായിരുന്നു രതീഷ്.

തുടർന്ന് പോലീസ് പെൺകുട്ടിയുടെ വീട് തേടി പോയി കുട്ടിയെ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടർന്ന് രതീഷ് അല്‍പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി. ഇതോടെ സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.സന്തോഷ് എന്നിവർ ടവറിൽ കയറി രതീഷിനെ അനുനയിപ്പിച്ച് താഴെയിറക്കുകയാണ് ഉണ്ടായത്.

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് രതീഷിന്റെ പ്രണയിനിക്കായുള്ള സാഹസം നടക്കുന്നത്. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി ഫയർ ഫോഴ്സ് താഴെയിറക്കി. സംഭവത്തെ തുടർന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി ഓഫ് ചെയ്യേണ്ടി വന്നു. മൂന്ന് മണിക്കൂറോളം ഫയർ ഫോഴ്സിനെയും പൊലീസിനെയും സ്ഥലത്ത് എത്തിയ നാട്ടുകാരെയും രതീഷ് മുൾമുനയിൽ നിർത്തി. തുടർന്ന് ഇയാളെ അടൂർ പൊലീസ് കസ്ടടിയിലെ എടുത്ത് കൊണ്ടുപോവുകയായിരുന്നു.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

17 seconds ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

30 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago