Kerala

ഗർഭനിരോധന ഉറകളും തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുന്നു

വിശാഖപട്ടണം . ആന്ധ്രാ പ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗർഭനിരോധന ഉറ ഒരു പ്രചാരണ ആയുധമായി മാറിയിരിക്കുന്നു. രണ്ട് പ്രധാന പാർട്ടികളുടെയും ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകൾ ജനങ്ങൾക്കിടയിൽ വിതരണം നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ആന്ധ്രയിൽ പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കറ്റുകൾ പാർട്ടി പ്രവർത്തകർ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ, ടിഡിപി പ്രവർത്തകനെന്ന് കരുതുന്ന ഒരാളോട് എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ നിരവധി കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈഗർഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നും ഉള്ള മറുപടി പറയുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറി പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉള്ളത്. എന്നാല്‍ കോണ്ടം പാക്കറ്റുകളുടെ പേരിൽ പരസ്പരം പഴിചാരുകയാണ് ഇരു പാർട്ടികളും എന്നതാണ് എടുത്ത് പറയേണ്ടത്.

‘വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും പതിച്ച കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ പാർട്ടിയോ പ്രവർത്തകരോ ഇവ വിതരണം ചെയ്തിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങളാണ് ടിഡിപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അവരുടെ രാഷ്ട്രീയം എത്രത്തോളം തരംതാണുവെന്നതിന്റെ പ്രതിഫലനമാണിത്. ഇതിനെതിരെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകും. ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ടിഡിപിയോട് പറയാനുള്ളത്’- വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന സജ്ജല ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

13 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago