Crime,

‘എന്നെ കൊല്ലാൻ പിണറായി PFI പ്രവർത്തകരെ വിട്ടു’ ? ഗവർണറുടെ വെളിപ്പെടുത്തൽ ഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ ഗവര്‍ണക്കെതിരെ പരക്കെ കരിങ്കൊടി പ്രതിഷേധം. ഇരിട്ടിയിലും മട്ടന്നൂരിലും കരിങ്കൊടി പ്രതിഷേധം നടത്തിയ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍ മാനന്തവാടിയില്‍ നിന്നും തിരിച്ചുവരികയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തിങ്കളാഴ്ച്ച വൈകിട്ട് വീണ്ടും എസ്.എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടെയാക്കി.

മാനന്താവാടിയില്‍ നിന്നും കാട്ടന അക്രമത്തിനിരയായവരുടെ കുടുംബത്തിനെയും കര്‍ഷകരെയും സന്ദര്‍ശിച്ചതിനു ശേഷം തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ കണ്ണൂര്‍ വിമാനത്താ വളത്തിലേക്ക് മടങ്ങിവരുമ്പോഴാണ് റോഡരികില്‍ കരിങ്കൊടിയും ഗോബാക്ക് മുദ്രാവാക്യങ്ങളും പ്രതിഷേധ പോസ്റ്ററുകളുമായി കാത്തുനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണത്.

അഞ്ചു മിനുട്ടോളം റോഡില്‍ നിര്‍ത്തി ഗവര്‍ണര്‍ കാറിന്റെ ചില്ലുതാഴ്ത്തി റോഡിലേക്ക് പ്രതിഷേധക്കാരുടെ ഇടയിലേക്ക് നടന്നു. തനിക്കു നേരെ വരാന്‍ അവരെ വെല്ലുവിളിച്ചു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായാല്‍ താന്‍ വാഹനം നിര്‍ത്തി റോഡിലിറങ്ങുമെന്നും അതു തന്റെ നിലപാടാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം ഗൗരവമായി എടുക്കേണ്ടത്. ഞെട്ടിക്കുന്ന സത്യമാണ് ഇക്കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്‌ഐയെയും, നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയെയും ഉപയോഗിച്ചാണ് തന്നെ തെരുവില്‍ നേരിടുന്നത് എന്നായിരുന്നു ഗവർണർ പറഞ്ഞത്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കോടതിയിലും പുറത്തും ചോദ്യംചെയ്യുകയും നടപടികളെടുക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെ കുറെക്കാലമായി എസ്എഫ്‌ഐ സമരത്തിലാണ്. പക്ഷെ സര്‍വകലാശാലാ ക്യാമ്പസുകളില്‍ തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ ഭീഷണിയെ ഗവര്‍ണര്‍ കാര്യമാക്കുന്നില്ല. ചാന്‍സലര്‍ എന്ന നിലയ്‌ക്ക് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും, വിവേചനാധി കാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി വിധി ഉണ്ട്.

എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിനു തെളിവാണ് കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ വിസിയെ മറികടന്ന് അധ്യക്ഷത വഹിക്കുകയും, ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള തീരുമാനത്തെ അട്ടിമറിക്കുകയും ചെയ്തത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു തന്നെ ഈ അതിക്രമത്തിന് നേതൃത്വം നല്‍കിയെന്നത് തികഞ്ഞ അധികാര ദുരുപയോഗവും, സര്‍വകലാശാലക്കുതന്നെ അപമാനകരവുമാണ്. പരമോന്നത നീതിപീഠം പോലും അംഗീകരിച്ച ചാന്‍സലറുടെ അധികാരത്തെ ധിക്കരിക്കുകയാണ് മന്ത്രി എന്ന നിലയിൽ ആർ ബിന്ദു ചെയ്തിരിക്കുന്നത്.

ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുന്നത്. അധികാരം അഴിമതി നടത്താനും സ്വജനപക്ഷപാതം കാണിക്കാനുമു ള്ളതാണെന്ന് സിപിഎമ്മും സര്‍ക്കാരും കരുതുന്നു. നിയമലംഘനങ്ങളുടെ പരമ്പരതന്നെ പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണത്തില്‍ കാണാം. ഇത് ഏതെങ്കിലും വിധത്തില്‍ ചോദ്യംചെയ്യുന്നവരെ പാര്‍ട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഗവര്‍ണറെ തെരുവില്‍ നേരിടുന്നത്.

എസ്എഫ്‌ഐക്കാരെയും പോലീസിനെയും ഇതിന് ഉപയോഗിക്കുകയാണ്. തന്റെ വാഹനം തടയാനും അക്രമാസക്ത സമരം നടത്താനും എസ്എഫ്‌ഐക്കാരെ ഓരോയിടങ്ങളില്‍ എത്തിക്കുന്നത് പോലീസ് വാഹനങ്ങളിലാണെന്ന് ഗവര്‍ണര്‍ തന്നെ ഇതിന് മുന്‍പ് ആരോപിച്ചിട്ടുള്ളതാണ്. അക്രമികളെ തടയുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന പോലീസിന്റെ രീതിയില്‍നിന്നുതന്നെ ഒത്തുകളി ദൃശ്യമാണ്. മുഖ്യമന്ത്രിയാണ് തനിക്കെതിരായ അക്രമത്തിനു പിന്നിലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല.

ആരോപണം ശരിവയ്‌ക്കുന്നതിന് തുല്യമാണിത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നയാള്‍തന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണിത്. നവകേരള സദസ്സിന്റെ പേരില്‍ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ പൂര്‍ണമായി ന്യായീകരിക്കുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍തന്നെ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞത്. പിന്നീട് ഇതേ ഗണ്‍മാനെതിരെ പോലീസിന് കേസെടുക്കേണ്ടിവന്നു.

തന്റെ അധികാര ദുരുപയോഗത്തിനും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്നവരെ ഏതു വിധേനയും നേരിടുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രീതി. ഭരണഘടനയും നിയമവുമൊന്നും ഇതിന് തടസമല്ലെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇതിന്റെ ആപല്‍ക്കരമായ മുഖമാണ് ഗവര്‍ണര്‍ തുറന്നുകാട്ടി യിരിക്കുന്നത്. നിലമേലില്‍ തന്നെ തടയാന്‍ ശ്രമിച്ചത് എസ്എഫ്‌ഐയും പിഎഫ്‌ഐ തീവ്രവാദികളും ചേര്‍ന്നാണെന്ന് ഗവര്‍ണര്‍ പറയുന്നതിന് തെളിവുകളുണ്ട്.

അറസ്റ്റിലായവരില്‍ ഏഴുപേര്‍ പിഎഫ്‌ഐക്കാരാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം കുപ്രസിദ്ധമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇരുകൂട്ടരും ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേര്‍പ്പെടുകയും ഒരുമിച്ച് ഭരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ പിഎഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് താല്‍പര്യം കാണിക്കാതിരിക്കുന്നത് സിപിഎമ്മിന്റെ താല്‍പര്യപ്രകാരമാണ്.

ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംഘടനയില്‍പ്പെട്ടവരുമായി സിപിഎം ബന്ധം തുടരുന്നതും, ഗവര്‍ണര്‍ക്കെതിരെ അക്രമാസക്ത സമരം നടത്താന്‍ ഇക്കൂട്ടരെ ഉപയോഗിക്കുന്നതും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ശക്തമായ നടപടികള്‍ ഉണ്ടാവുകയും വേണം.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

8 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

13 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago