Kerala

ക്ലിഫ്‌ഹൗസിൽ ദ്രുത രക്ഷ സേന, വീണയുടെ രക്ഷക്ക് ഉറക്കമൊഴിഞ്ഞു ചർച്ച, SFIO എത്തും മുമ്പ് വീണ സുപ്രീം കോടതിയിലേക്ക് ?

ക്ലിഫ് ഹൗസിൽ SFIO എത്തും മുമ്പ് എത്തിയിരിക്കുന്നത് ദ്രുത രക്ഷ സേന ആണ്. കാരണം കർണാടക ഹൈക്കോടതി വിധി എന്തായിരിക്കുമെന്ന് ആശങ്ക പിണറായി കുടുംബത്തെ അലട്ടുന്നുണ്ട്. കേരളത്തിൽ ഹർജി കൊടുത്തിട്ട് കാര്യമില്ലെന്നു വിചാരിച്ചാണ് കർണാടകയിലേക്ക് വിട്ടത്. പക്ഷെ അവിടെയും രക്ഷയില്ല എന്നതാണ് അവസ്ഥ. ഇനിയിപ്പോൾ എല്ലാം വരുന്ന വരുന്നിടത്ത് വച്ച കാണാം എന്ന് വച്ചാലും അറസ്റ്റ് ഒഴിവാക്കുകയെന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ക്ലിഫ്‌ഹൗസിൽ ദ്രുത രക്ഷ സേന വീണയുടെ രക്ഷക്കായി യോഗം ചേരുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജിയിലെ കർണ്ണാടക ഹൈക്കോടതി വിധി എന്തു തന്നെയായാലും അതിവേഗ നീക്കങ്ങൾ നടത്താനാണ് സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും അടക്കം ക്വിക് റസ്‌പോൺസ് ടീം യോഗങ്ങൾ നടത്തിയിരിക്കുന്നത്. വാദംകേട്ട കർണാടക ഹൈക്കോടതി വിധിപറയാനായി മാറ്റിയ സാഹചര്യത്തിൽ എന്തും സംഭവിക്കാം. തൽകാലം അറസ്റ്റ് അടക്കമുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. വിധി എതിരായാൽ എസ് എഫ് ഐ ഒ അതിവേഗ നടപടികളിലേക്ക് കടക്കും. ഈ സാഹചര്യത്തിൽ വിധി എതിരായാൽ ഉടൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.

വിധി വരും വരെ അറസ്റ്റുപോലുള്ള കടുത്തനടപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ച് എസ്.എഫ്.ഐ.ഒ.യോട് നിർദ്ദേശിച്ചു. അന്വേഷണത്തിനാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ച കോടതി ഒരു മണിക്കൂറിലധികംനീണ്ട വാദം കേട്ടശേഷമാണ് വിധിപറയാൻ മാറ്റിയത്. ഇതിനൊപ്പം കേരളാ ഹൈക്കോടതിയിൽ കെ എസ് ഐ ഡി സി നൽകിയ ഹർജിയും ഉണ്ട്. ഇതിൽ വിധി അനുകൂലമാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കെ എസ് ഐ ഡി സിയോട് അന്വേഷണവുമായി സഹകരിക്കുന്നത് അല്ലെ നല്ലതെന്ന ചോദ്യം കേരളാ ഹൈക്കോടതി ഉയർത്തിയ സാഹചര്യത്തിലാണ് ഇത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് കേരളാ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നത്. ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷൻസിന് സി.എം.ആർ.എൽ. പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് സി.എം.ആർ.എലിനോട് വിശദീകരണം തേടിയെന്ന് കെ.എസ്‌ഐ.ഡി.സി.ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. വിശദീകരണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. ഇതിനെത്തുടർന്ന് വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിൽ സമയം തേടിയതിനെത്തുടർന്ന് ഹർജി 26-ന് പരിഗണിക്കാൻ മാറ്റി.

അതായത് അതിന് ശേഷം മാത്രമേ ഇനി കേരളാ ഹൈക്കോടതിയിൽ തീരുമാനം ഉണ്ടാകൂ. അതിന് മുമ്പ് തന്നെ കർണ്ണാടകയിൽ വീണയുടെ ഹർജിയിൽ വിധി വരും. അതുകൊണ്ട് ഈ വിധിയാകും അന്വേഷണത്തിൽ തീരുമാനമായി മാറുകയെന്നാണ് വിലയിരുത്തൽ. കർണ്ണാകടയിലെ ഹർജിയിൽ എതിർ വിധിയുണ്ടായാൽ അത് കേരള ഹൈക്കോടതിയേയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് വീണാ വിജയനുമായി അടുപ്പമുള്ളവരുടെ വിലയിരുത്തൽ.

ഈ കേസിൽ വീണ കർണ്ണാടക ഹൈക്കോടതിയിൽ ഉന്നയിച്ചത് സാങ്കേതിക ന്യായങ്ങളാണ്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പ് പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്ന് വീണ കോടതിയെ ബോധിപ്പിച്ചു. 212-ാം വകുപ്പ് യു.എ.പി.എ. വകുപ്പിന് സമാനമാണ്. സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതിനടന്ന കേസിനാണത് ഉപയോഗിക്കുക. എക്സാലോജിക് കേസ് അങ്ങനെയല്ല. 1.72 കോടി രൂപ മുൻനിർത്തിയാണ് ആരോപണം. ഇതിൽ ‘സീരിയസ് ഫ്രോഡ്’ എന്ന് പറയാൻ ഒന്നുമില്ല. സി.എം.ആർ.എൽ. എന്ന കമ്പനിക്ക് സോഫ്റ്റ്‌വേർ സേവനം നൽകിയതിന് രേഖയില്ലെന്നതു മാത്രമാണ് ആരോപണം. വീണയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ബോധിപ്പിച്ചു.

രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ടുണ്ടെന്നും അതാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തി ലേക്ക് നയിച്ചതെന്നും എസ്.എഫ്.ഐ.ഒ.യ്ക്കും കമ്പനികാര്യ മന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കമ്മത്ത് വാദിച്ചു. ‘മൾട്ടി ഡിസിപ്ലിനറി’ അന്വേഷണ ഏജൻസിയാണ് എസ്.എഫ്.ഐ.ഒ.യെന്നും അതിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിമണൽ കമ്പനിയായ സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്‌വേർ സേവനക്കരാറിന്റെപേരിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആർ.എൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിനുള്ള വിവരങ്ങൾ ആദായനികുതി വകുപ്പ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതിനാൽ അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറാമെന്നും അദ്ദേഹം വാദിച്ചു. ഇത് കോടതി മുഖവിലയ്‌ക്കെടുത്താൽ അത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രതിസന്ധിയാകും. അതുകൊണ്ട് തന്നെ വിധി എതിരായാൽ അതിവേഗ അപ്പീൽ സുപ്രീംകോടതിയിൽ നൽകും. വലിയ സംഘം നിയമവിദഗ്ദ്ധർ തിരുവനന്തപുരത്തും കൊച്ചിയിലും ബംഗ്ലൂരുവിലും ഡൽഹിയിലുമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ബംഗ്ലൂരു കോടതിയിലെ നടപടികൾ നിരീക്ഷിക്കാനും സംഘമുണ്ട്. എപ്പോൾ വേണമെങ്കിലും വിധി വരാമെന്ന നിലയിലാണ് കാര്യങ്ങൾ. വിധി എതിരായാൽ എസ് എഫ് ഐ ഒയും അപ്പീലുമായി പോകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ കാര്യങ്ങൾ വിശദീകരിക്കാനും വീണാ വിജയന്റെ സംഘം തയ്യാറെടുത്തു കഴിഞ്ഞു. കേരള ഹൈക്കോടതിയിൽ സി.എം.ആർ.എൽ., എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും നിലവിലുണ്ട്. എസ്.എഫ്.ഐ.ഒ. അന്വേഷണം ആരംഭിച്ചതിനാൽ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്ക ണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല. എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്നാണ് കോടതി ചോദിച്ചത്.

വ്യവസായ സ്ഥാപനങ്ങൾക്ക് പണം നൽകുന്ന സ്ഥാപനമാണെന്നും അന്വേഷണം വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്ന് കെ.എസ്‌ഐ.ഡി.സി.ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥൻ വാദിച്ചു. സി.എം.ആർ.എല്ലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടറും 13.4 ശതമാനം നിക്ഷേപവും ഉണ്ടായിട്ടും ഇല്ലാത്ത സേവനത്തിന് ഫണ്ട് അനുവദിച്ചതടക്കമുള്ള കാര്യത്തിൽ എന്തുകൊണ്ടാണ് വിശദീകരണം തേടാത്തതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചിരുന്നു.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

16 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

45 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago