Kerala

ഹർജി തന്നെ വീണയ്ക്ക് കുരുക്ക് ഒരുക്കും, കർണാടകയിൽ തുടങ്ങി പൂട്ടിയ കമ്പനിയുടെ ഹർജി എങ്ങനെ കർണാടകയിൽ?

SFIO അന്വേഷണത്തിനെതിരേ KSIDC കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തെ കോടതി തടഞ്ഞില്ല. ഇത് പിണറായിവിജയനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് കർണാടകത്തെ സമീപിക്കാൻ കാരണം. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപ കരിമണല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക് വാങ്ങിയെന്നാണ് ആരോപണം. 2017-2020ലാണ് മാസപ്പടി വാങ്ങിയത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ഇതു കണ്ടെത്തിയിരുന്നു.

വീണയുടെ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന നൽകിയ ഹര്‍ജിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. ഇതിനിടെ മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യ പ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത് വന്നു.

SFIO അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരി ക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ്എഫ്ഐഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് എത്രയും വേഗം നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ.ഒ. തയ്യാറെടുക്കുന്നു. ഇതിനാവശ്യമായ നടപടികൾ ചെന്നൈയിൽ തുടങ്ങിക്കഴിഞ്ഞു.

വീണ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റ് ഭയന്നാണെന്ന് എസ്.എഫ്. ഐ.ഒ. കരുതുന്നു. കർണാടക ഹൈക്കോടതിയിൽ വീണയുടെ കേസിന് നിലനിൽപ്പില്ലെന്ന് എസ് എഫ് ഐ ഒ കരുതുന്നു. കർണാടകത്തിൽ ഹർജി സമർപ്പിച്ചത് നിലനിൽക്കില്ലെന്നും കേന്ദ്ര സർക്കാർ കരുതുന്നു. കാരണം വീണാ വിജയൻ്റെ കമ്പനിയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് തന്നെ ബംഗളുരുവിൽ അവസാനിപ്പിച്ചിരുന്നു. ബംഗളുരുവിൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനിക്ക് എങ്ങനെയാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകാൻ കഴിയുന്നതെന്ന് കേന്ദ്ര സർക്കാർ ചോദിക്കുന്നു. മാത്രവുമല്ല സമാന കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഷോൺ ജോർജ് നൽകിയ കേസാണ് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സമാനമായ ഒരു കേസ് രെു സംസ്ഥാനത്ത് നടക്കുമ്പോൾ മറ്റൊരു സംസ്ഥാനത്തെ കോടതി ഇക്കാര്യം പരിഗണിക്കില്ല. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കുമ്പോൾ ഹർജിയുടെ നിലനിൽപ്പ് തന്നെ എസ്.എഫ് ഐ ഒ ചോദ്യം ചെയ്യും.തിങ്കളാഴ്ച രാവിലെ 11 നാണ് കേസ് കോടതി എടുക്കുക. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് മാസപ്പടി പറ്റിയെന്ന ആരോപണത്തില്‍ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ നോട്ടീസ് പോലും നല്കിയിട്ടില്ല. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് ഹര്‍ജിയുമായി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ അഭയം തേടിയത്.

ഇതോടെ, വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെടുന്നതായി ഏജൻസികൾ കരുതുന്നു. ഇതും ഒരു നിയമ വശമാണ്. വീണാ വിജയന് ഏജൻസി നോട്ടീസ് നൽകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഹർജി നിലനിൽക്കുക എന്ന് കേന്ദ്ര ഏജൻസി ചോദിക്കുന്നു. എക്‌സാലോജിക് തുടങ്ങിയത് വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്നും തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാകുന്നതായി പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്.

അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു ലഭിച്ചെന്ന് വീണ പറയേണ്ടി വരും. പണത്തിന്റെ സ്രോതസ് എവിടെ നിന്നെന്ന് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ പൊളിയും. സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും എസ്എഫ്‌ഐഒ ശേഖരിച്ച രേഖകള്‍ വീണയ്‌ക്ക് എതിരാണെന്ന് ഏതാണ്ടുറപ്പായി. എക്‌സാലോജിക് തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയാല്‍ വീണയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും സംശയത്തിന്റെ നിഴലിലാകുമെന്ന് ബിജെപി പറയുന്നു. ചിലപ്പോള്‍ ഇവർ ചോദ്യം ചെയ്യലിനും ഹാജരാകേണ്ടി വന്നേക്കാം എന്നാണ് കേൾക്കുന്നത്. ഇതും മകൾ ഭയക്കുന്നു. അതിനാലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago