News

പ്രേമചന്ദ്രൻ മോദിയുടെ വഞ്ചിയിൽ കയറി, കൈ കഴുകി വന്നു തള്ളിപ്പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ഒരു കൂട്ടം എംപിമാർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതും സംവാദങ്ങൾ നടത്തിയതും ഏറെ വാർത്ത പ്രാധാന്യം നേടുകയുണ്ടായി. ഈ വിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്കെടുത്തിരുന്നു. ഇത് തീർത്തും വ്യത്യസ്തമായ അനുഭവം ആയിരുന്നു എന്നാണ് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും തുറന്ന് സംവദിച്ചെന്ന് പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. അപ്രതീക്ഷിതമാ യുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഉച്ചക്ക് ലഭിച്ചത്. സൗഹൃദപരമായ സംഭാഷണമാണ് വിരുന്നിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ചും പരോക്ഷമായി പോലും ചർച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നു. മോദിയുടെ ജീവിതാനുഭവങ്ങൾ, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോൾ പ്രധാനമന്ത്രിയായ സമയത്തും ദിനേനെയുള്ള കാര്യങ്ങൾ തുറന്ന് സംവദിച്ചു. ഒരു പ്രധാനമന്ത്രിയുമായി ഇരുന്ന് സംസാരിക്കുന്ന ഫീൽ പോലും ഇല്ലാത്ത സൗഹൃദ അന്തരീക്ഷമായിരുന്നു. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല -പ്രേമചന്ദ്രൻ പറഞ്ഞു.

ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നൽകിയത്. പാർലമെന്റിലെ കാന്റീനിലായിരുന്നു വിരുന്ന്. ഇന്ത്യ മുന്നണിയിൽ നിന്നും എൻ.കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്. മുക്കാൽ മണിക്കൂറോളം സമയാണ് പ്രേമചന്ദ്രൻ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചത്. എന്നാൽ, ഭക്ഷണം വാങ്ങി കൊടുത്ത പ്രധാനമന്ത്രിക്ക് തൊട്ടു പിന്നാലെ എൻകെ പ്രേമചന്ദ്രനിൽ നിന്ന് മോദി സർക്കാരിന് കിട്ടിയത് അത്യുഗ്രൻ വിമർശനവുമായിരുന്നു. ലോക്‌സഭയിൽ സൗഹൃദവും രാഷ്ട്രീയവും രണ്ടാകുന്ന കാഴ്ചയായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗത്തിൽ കണ്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എട്ട് എംപിമാരെയാണ് മോദി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം ആസ്വദിച്ചത്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം മറ്റ് എംപിമാർക്കൊപ്പമിരുന്ന് കഴിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും പങ്കുവച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ നേതാക്കാളുമായി ഒത്തൊരുമിച്ച് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്ററി സഹപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു.”- പ്രധാനമന്ത്രി കുറിച്ചു. പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.

അങ്ങനെ ആവേശപൂർവ്വം മോദി സഹപ്രവർത്തകരുമായി ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്റിലെ പ്രിയപ്പെട്ട എംപിമാരെ മോദി പരിചയപ്പെടുത്തിയതാണ് ഇതിലൂടെ എന്ന വാദവും സജീവമാണ്. ഏതായാലും പാർലമെന്റിലെ ചർച്ചയിൽ ധനമന്ത്രിയുടെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു.

2014 വരെ പത്തുകൊല്ലം രാജ്യം ഭരിച്ച യുപിഎ സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തള്ളി പറയുന്നത് ശരിയല്ല. പത്തുകൊല്ലത്തിന് ശേഷം അത് തള്ളി പറയുന്നതിനായി ധവള പത്രം അവതരിപ്പിച്ചത് നീതിക്ക് നിരക്കുന്നതല്ല. അത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് വിശദീകരിച്ചാണ് പ്രേമചന്ദ്രൻ പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പ്രേമചന്ദ്രന്റെ കടന്നാക്രമണം ബിജെപി നിരയേയും വേദനിപ്പിച്ചു കാണും. അതുകൊണ്ട് തന്നെ ബിജെപി പക്ഷത്ത് നിന്നും ഇടപെടലെത്തി.

എന്തുകൊണ്ടാണ് യുപിഎ സർക്കാരിന് 2008ൽ താങ്കളുടെ പാർട്ടി പിന്തുണ പിൻവലിച്ചതെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം. കേരളത്തിലെ സിപിഎം-കോൺഗ്രസ് വിരുദ്ധ മുന്നണിയെ കുറിച്ചും ചോദ്യമെത്തി. കോൺഗ്രസ് എംപിമാരെ ലാത്തി ചാർജ് ചെയ്ത ഇടതു സർക്കാരിന്റെ ചെയ്തിയും ചോദ്യമായി എത്തി. പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനുമെല്ലാം പ്രേമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മൈം ഗുസ്തി… ഡൽഹി മൈം ദോസ്തി… ഇതായിരുന്നു പ്രഹ്‌ളാദ് ജോഷി ഉയർത്തിയത്. എന്നാൽ കേരളത്തിലേത് തന്ത്രപരമായ രാഷ്ട്രീയമാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 20 ലോക്‌സഭാ സീറ്റും ‘ഇന്ത്യാ’ മുന്നണിക്കൊപ്പമായിരിക്കുമെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. അതിൽ മാറ്റമില്ലെന്ന് പറഞ്ഞ് കേരളം ബിജെപിക്ക് അന്യമായി തുടരുമെന്ന വിലയിരുത്തലും അവതരിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മറ്റ് ആശയക്കുഴപ്പമുള്ളപ്പോഴുമാണ് ധവള പത്രം കൊണ്ടു വരാറുള്ളത്. എന്നാൽ ബജറ്റിലും പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിലും പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രകടിപ്പിച്ചത് ആത്മവിശ്വാസമാണ്. പിന്നെ എന്തിനാണ് ധവള പത്രം എന്നും ചോദിക്കും. യുപിഎ സർക്കാരിനെ അപമാനിക്കാനായിരുന്നു ഇത്. നിങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയമല്ല ഇന്ത്യയിലുള്ളത്. താഴെ തട്ടിലുള്ള വികാരം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. തൊഴിലില്ലായ്മയിൽ താഴെ തട്ടിലെ ജനം വലയുകയാണ്. പെട്രോൾ വില വർദ്ധനവിൽ ജനം പൊറുതി മുട്ടുന്നു. വിലക്കയറ്റം കൂടുന്നു. ദാരിദ്രം കൂടുകയാണ്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.- പ്രേമചന്ദ്രൻ പറഞ്ഞു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

44 mins ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

2 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago