News

പിണറായി, വീണ, വിവേക് കിരൺ, കമല, മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്ത് വിവരങ്ങളും ആസ്തിയും തേടി ഐ ബി

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന മാസപ്പടി ഇടപാടിന്റെ അന്വേഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ വിജയൻ, മകൻ വിവേക് കിരൺ വിജയൻ, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്ത് വിവരങ്ങളും ആസ്തിയെപ്പറ്റിയും ഇന്റലിജിൻസ് ബ്യുറോ അന്വേഷിക്കുന്നു. പിണറായിയുടെ മാതാപിതാക്കൾ മുണ്ടായിൽ കോരൻ, കല്യാണി കോരൻ എന്നിവർക്ക് പിണറായിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉണ്ടായിരുന്ന സ്വത്ത് വകകൾ വരെ അന്വേഷിക്കുന്നുണ്ട്.

മകൻ വിവേക് കിരൺ വിജയനു വിദേശത്തുള്ള സ്വത്തുക്കളും വിവിധ കമ്പനികളിലുള്ള നിക്ഷേപങ്ങളും ഐ ബി തേടുകയാണ്. പിണറായിയുടെ ബിനാമികളായി സംശയിക്കുന്ന നിരവധിപേരുടെ ആസ്തികളും സ്വത്തുക്കളും പരിശോധിക്കുന്നു. എസ് എഫ് ഐ ഒ യുടെ CMRL റെയ്ഡിന് ശേഷമാണ് ഐ ബി യുടെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരിക്കുന്നത്. CMRL കമ്പനി ഉടമ കർത്തയുമായി ചേർന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ നേതൃത്വത്തിൽ കരിമണൽ കുഭകോണം നടത്തിയതായി SFIO യുടെ അന്വേഷണത്തിൽ ഉണ്ടായിരിക്കുന്ന സംശയങ്ങളാണ് ഇത്തരത്തിലുള്ള ഐ ബി യുടെ നീക്കത്തിന് പിന്നിലെന്ന് വേണം കരുതാൻ.

അതേസമയം, കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ ഉള്ളത് അവിഹിത ബന്ധം എന്ന് തന്നെയാണ് പുറത്ത് വന്നിരിക്കുന്ന വിവരം. KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനം ചവറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ മറ്റൊരു സമാന്തര സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന് മാത്രമല്ല, ആ സ്ഥാപനത്തിന്റെ 14 ശതമാനത്തോളം ഷെയർ സംസ്ഥാന സർക്കാർ ഉടമസ്ഥതിയിലുള്ള KSIDC എടുക്കുകയായിരുന്നു.

ഇതിന്റെ പിന്നിൽ കരിമണൽ കൊള്ള തന്നെയാണ് ലക്‌ഷ്യം വെച്ചിരുന്നത്. കേരളത്തിന്റെ തീരദേശത്തെ കരിമണൽ CMRL നു നൽകി പണം ഉണ്ടാക്കുക തന്നെയായിരുന്നു ലക്‌ഷ്യം. കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ അനധികൃതമായി അനുമതി നൽകുകയായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി, എടുത്ത് പറഞ്ഞാൽ എക്സാലോജിക്‌ എന്ന കമ്പനിയുടെ ഇടപാട് വഴി മാസപ്പടി എത്തിയത്.

കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നത്. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെയാണ് പുതിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുമതല നൽകിയത്. കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർക്കാൻ കൂടിയായിരുന്നു സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുന്നത്.

CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാസക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചു വന്നിരുന്നത്.

അതേസമയം, മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക്‌ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന് ആയിരുന്നു. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്‌സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

1 hour ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

2 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

3 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

4 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

4 hours ago