Crime,

കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ അവിഹിത ബന്ധം, പിന്നിൽ കേരളത്തിലെ കരിമണൽ കൊള്ള, കോടികൾ കൊള്ളയടിച്ചു

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിനിടെ പുറത്ത് വന്ന ചില വിവരങ്ങളിൽ കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ ഉള്ളത് അവിഹിത ബന്ധം എന്ന് തന്നെയാണ്. KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനം ചവറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ മറ്റൊരു സമാന്തര സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന് മാത്രമല്ല, ആ സ്ഥാപനത്തിന്റെ 14 ശതമാനത്തോളം ഷെയർ സംസ്ഥാന സർക്കാർ ഉടമസ്ഥതിയിലുള്ള KSIDC എടുക്കുകയായിരുന്നു.

ഇതിന്റെ പിന്നിൽ കരിമണൽ കൊള്ള തന്നെയാണ് ലക്‌ഷ്യം വെച്ചിരുന്നത്. കേരളത്തിന്റെ തീരദേശത്തെ കരിമണൽ CMRL നു നൽകി പണം ഉണ്ടാക്കുക തന്നെയായിരുന്നു ലക്‌ഷ്യം. കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ അനധികൃതമായി അനുമതി നൽകുകയായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി, എടുത്ത് പറഞ്ഞാൽ എക്സാലോജിക്‌ എന്ന കമ്പനിയുടെ ഇടപാട് വഴി മാസപ്പടി എത്തിയത്.

കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നത്. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെയാണ് പുതിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുമതല നൽകിയത്. കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർക്കാൻ കൂടിയായിരുന്നു സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുന്നത്.

CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാസക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചു വന്നിരുന്നത്.

അതേസമയം, മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക്‌ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്‌സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

21 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

46 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago