Kerala

‘കിട്ടിയതെല്ലാം വാങ്ങിയെടുത്തിട്ട് ജനത്തെ പറ്റിക്കാനാണോ ഈ സമരം? അഴിമതി കഥകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനോ?’

കിട്ടുന്നതെല്ലാം വാങ്ങിയെടുത്തിട്ട് കള്ളക്കണക്കുകൾ പറഞ്ഞു ഡൽഹിയിൽ സമത്തിനെത്തിയ പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്രാവഗണനയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെതിരെ സമരം നടത്തുകയാണ്. ഒരു കള്ളം പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്.

കേരളത്തിന്റെത് കള്ളക്കണക്കാണെന്നും സാമ്പത്തിക മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്നും വ്യക്തമായിരിക്കെയാണിത്. ഈ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.

  1. 1. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തെ ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമെന്ന് നിര്‍വചിച്ചിട്ടുണ്ടോ?. കടമെടുപ്പ് പരിധി തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ?. റിസര്‍വ് ബാങ്ക്, ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
  2. 2. കേരളത്തിന്റെ കടം 2021-22ല്‍ ജിഎസ്ഡിപിയുടെ 39% ആണോ?. മറ്റു സംസ്ഥാനങ്ങളുടെ ശരാശരി 29.8% ആണെന്നിരിക്കെ ഇതേക്കുറിച്ച് പറയുന്നതെന്ത്?
  3. 3. 2016ല്‍ കേരളം പുറത്തിറക്കിയ ധവളപത്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് മുഴുവന്‍ ദൈനംദിന ചെലവുകള്‍ക്കെന്ന് വ്യക്തമാക്കുന്നു. കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം വളര്‍ച്ചയ്‌ക്ക് ഉതകുന്ന മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നു?.
  4. 4. 2016ലെ ധവളപത്രം, ചെലവ് നിയന്ത്രണത്തിലും തനതു വരുമാനം കൂട്ടുന്നതിലും കേരളം പരാജയപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഇതിന് എന്തു പരിഹാരം കണ്ടു. 12,13,14 ധനകമ്മീഷനുകള്‍ കേരളത്തിന്റെ സാമ്പത്തിക മിസ്മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. പരിഹാരംഎന്തായി?
  5. 5.കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി, 2019ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ ഇനങ്ങളിലെ ചെലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തി. ഈ ചെലവുകള്‍ക്കായി തനത് വരുമാനത്തില്‍ നിന്ന് എത്ര എടുക്കുന്നു?.
  6. 6.കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പ ആരാണ് തിരിച്ചടക്കുന്നത്?. കിഫ്ബിക്കോ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനോ പലിശ തിരിച്ചടക്കാന്‍ തനത് വരുമാനമുണ്ടോ?.
  7. 7.ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണില്‍ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നിട്ടും തനത് നികുതി വരുമാനം കൂട്ടാന്‍ എന്ത് നടപടി സ്വീകരിച്ചു?. എജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കാന്‍ സംസ്ഥാനം അഞ്ചുവര്‍ഷം കാത്തിരുന്നതെന്തിന്?. രേഖ നല്‍കിയ മുഴുവന്‍ തുകയും ലഭിച്ചില്ലേ?.
  8. 8.റവന്യൂ കമ്മി ഗ്രാന്റ് ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് അഞ്ചുവര്‍ഷം മുമ്പേ അറിയുന്നതല്ലേ?. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റായി 52,345.3 കോടി ലഭിച്ചിട്ടില്ലേ ?. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമല്ലേ ?.
  9. 9.ക്ഷേമപെന്‍ഷന്‍ കുടിശ്ശിക 602.14 കോടി രൂപ 2023 ഒക്ടോബറില്‍ കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തുകൊണ്ട്?.
  10. 10.യുജിസി ശമ്പള പരിഷ്‌കരണത്തിലെ 750 കോടി കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് റീഇമ്പേഴ്സ്മെന്റ്(ചെലവാക്കിയ പണം തിരികെ കൊടുക്കല്‍) ആണെന്ന് നേരത്തെ അറിയാം. 2022 മാര്‍ച്ച് 31ന് മുമ്പ് പണം നല്‍കിയതിന്റെ രേഖകള്‍ നല്‍കണമെന്ന് മൂന്നു തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ട്?.
crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

18 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago