Crime,

വനം വകുപ്പ് മയക്ക് വെടി വെച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞു, രണ്ട് ടോസ് അധികം നൽകിയത് ആനയുടെ ജീവനെടുത്തു

മാനന്തവാടി . മാനന്തവാടി ജന വാസകേന്ദ്രത്തിലിറങ്ങി ഭീതി വിതച്ചതിനെ തുടർന്ന് വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി കർണ്ണാടക വനം വകുപ്പിനു കൈമാറിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. മയക്ക് വെടി വെച്ചതിൽ ടോസ് കൂടിയതാണ് ആന ചരിയാൻ കാരണമായത്. മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി ഏൽക്കുകയായിരുന്നു. പിന്നീട് രണ്ടുതവണ കൂടി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയതാണ് ആനയുടെ ജീവനെടുക്കാൻ വഴിയൊരുക്കുന്നത്.

തണ്ണീർ ക്കൊമ്പൻ ചരിഞ്ഞ വിവരം കേരളത്തെ അറിയിച്ചതായ് വനം മന്ത്രി എ.കെ ശശീന്ദ്രൻ ആണ് ആദ്യം വെളിപ്പെടുത്തുന്നത്. പോസ്റ്റുമാർട്ടും സംയുക്തമായി നടത്തണം. സംയുക്ത ഉന്നതതല അന്വേഷണം ആവശ്യമാണ്. ഇതിൽ വളരെ ദുഃഖമുണ്ട് – മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മാനന്തവാടിയെ 15 മണിക്കൂർ വിറപ്പിച്ച കൊമ്പനെ മയക്കുവെടി വച്ച് കൊങ്കി ആനകളുടെ സഹായത്തോടെ കർണാടക വനം വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ രാത്രിയിൽ കർണ്ണാടകയിലെ ബന്ദിപ്പൂർ വെച്ച് ആന ചരിയുകയായിരുന്നു. മയക്കുവെടി വെച്ച ശേഷം ആനക്ക് വലിയ ക്ഷീണമുണ്ടായിരുന്നതായി കേരളം വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. പക്ഷേ ഇങ്ങനെ ഒരു മരണം സംഭവിക്കുമെന്ന് അറിഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ഈ ആന ഉൾപ്പെടെ മൂന്ന് ആനകളെ കർണ്ണാടക സർക്കാർ പിടികൂടിയിരുന്നു ഈ മൂന്ന് ആനകൾക്ക് കോളർ ID ഘടിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരം 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി ഏൽക്കുകയായിരുന്നു. പിന്നീട് രണ്ടുതവണ കൂടി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. തുടർന്ന് ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ എലിഫൻ്റ് ആംബുലന്‍സിനു അടുത്തേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ ആനയെ എലിഫൻ്റ് ആംബുലന്‍സില്‍ കയറ്റി. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് വനം വകുപ്പ് എത്തിക്കുന്നത്.

കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തി പ്രതിസന്ധി സൃഷ്ടിച്ച തണ്ണീർ കൊമ്പൻ എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങി മയങ്ങി വീഴുകയായിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചു. തുടർന്ന് വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കിയാനകളെ തണ്ണീര്‍ക്കൊമ്പനു സമീപം എത്തിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

6 hours ago