Kerala

പുറം കാലിൽ ചവിട്ടി തള്ളിയവരെ ഗതികെട്ട് പിണറായി നെഞ്ചോട് ചേർക്കും, ഐസക്ക്, ശൈലജ, വിജയരാഘവന്‍, എകെ ബാലന്‍, സ്വരാജ് എന്നിവരുടെ പേരുകള്‍ ലോക്സഭയിലേക്ക്

സി പി എമ്മിൽ പിണറായിസം നടപ്പാക്കാൻ പ്രായത്തിന്റെ പേരിൽ ചവിട്ടി തള്ളിയവരെ തിരികെ എത്തിച്ച് തനിക്കെതിരെ പാർട്ടിക്കു ള്ളിൽ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വരുതിയിലാക്കാനുള്ള നീക്കവുമായി പിണറായി വിജയൻ. തനിക്കും കടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങളുടെ പേരിൽ പാർട്ടിക്കുള്ളിൽ നിന്നു ഉണ്ടാവുന്ന ചോദ്യ ശരങ്ങൾ പിണറായിയുടെ നെഞ്ചിലേക്കാണ് തറക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു ഏറ്റവും ഒടുവിൽ നടന്ന സി പി എം സെക്രട്ടറിയേറ്റും.

മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി ആരോപണ പരമ്പരകളുടെ മുനയൊടിക്കാൻ പ്രസ്താവനകൾ കൊണ്ട് യുദ്ധം ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനുമാണ് പിണറായിയുടെ നേതൃത്വത്തിൽ നേതാക്കൾ തീരുമാനിച്ചതെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നതിൽ സി പി എമ്മിന് തന്നെ ആശങ്കയുണ്ട്. വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കരുത്തരെ ഇറക്കി വിജയിപ്പിച്ചെടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടി വന്ന വലിയ തിരിച്ചടി ഓർക്കേണ്ടതുണ്ടെന്നും ഓർമ്മപ്പെടുത്തുന്നുണ്ട്.

ആലപ്പുഴ ഒഴികേയുള്ള സംസ്ഥാനത്തെ 19 സീറ്റിലും 2019 ൽ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരമായിരുന്നു ഇടത് പരാജയത്തിന്റെ പ്രധാനകാരണമെന്നാണ് ഇക്കാര്യത്തിലെ വിലയിരുത്തല്‍. 2019 ലെ തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമമാണ് നടത്തേടത്തെന്നും പരമാവധി സീറ്റുകളില്‍ വിജയിച്ച് കയറുക എന്നുള്ളതാണ് ലക്‌ഷ്യം വെക്കേണ്ടതെന്നും ലക്ഷ്യം നിറവേറ്റുന്നതിനായി പ്രമുഖ നേതാക്കളെ തന്നെ സ്ഥാനാർത്ഥികളായി രംഗത്ത് ഇറക്കണമെന്നുമാണ് പാർട്ടി തീരുമാനം.

ബംഗാളിലും ത്രിപുരയിലും പാർട്ടി നിലാപൊത്തിയ അവസ്ഥയിൽ കേന്ദ്ര നേതൃത്വം ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണെന്നും സി പി എം നേതാക്കളെ ഓർമ്മപ്പെടുത്തുന്നു. പിബി അംഗങ്ങളായ എ വിജയരാഘവന്‍, തോമസ് ഐസക്, മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, എകെ ബാലന്‍, എം സ്വരാജ് എന്നിവരുടെ പേരുകള്‍ ആണ് ലോക സഭ സ്ഥാനാർഥി പട്ടികയിൽ മുന്നിലുള്ളത്. കെകെ ശൈലജയെ കണ്ണൂരിലോ വടകരയിലോ മത്സരിപ്പിക്കാനാണ് ആലോചന. ശൈലജ മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാമെന്നാണ് വിശ്വസിക്കുന്നത്. വിജയരാഘവന് കോഴിക്കോടാണ് പരിഗണിക്കു ന്നത്. പൊന്നാനിയിലേക്കും വിജയ രാഘവന്റെ പേരുണ്ട്. പാലക്കാട് എം സ്വരാജിന്റേയും എകെ ബാലന്റേയും പേര് കേള്‍ക്കുന്നുണ്ട്. തോമസ് ഐസക്കിന് പത്തനംതിട്ട നൽകാനുള്ള സാധ്യതയാണുള്ളത്.

മത്സരത്തിനില്ലെന്ന നിലപാട് ചിലർക്കൊക്കെ ഉണ്ടെങ്കിലും പാർട്ടി തീരുമാനം നടപ്പാക്കി മുതിർന്ന നേതാക്കളെ രംഗത്തിറക്കി നിലവിലെ പ്രതിസന്ധി കാലഘട്ടം തരണം ചയ്യാൻ സി പി എം തീരുമാനിക്കുന്നു. തിരുവനന്തപുരത്തു നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പും ചർച്ചയായിരുന്നു. അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സ്ഥാനാർഥി നിർണയ ചർച്ച കളാണ് മുഖ്യമായി നടത്തുക. 2019 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കു മോയെന്ന ആശങ്ക പാർക്കിളിൽ ആകെ. എന്നാലും കേന്ദ്രത്തിനും ബി ജെ പിക്കുമെതിരെ സ്വീകരിക്കുന്ന നിലപാടുകൾ വോട്ടു പെട്ടി എണ്ണുമ്പോൾ കുറവുണ്ടാക്കില്ലെന്ന നേരിയ പ്രതീക്ഷയാ ണ് ഇപ്പോൾ ബാക്കി ഉള്ളത്.

crime-administrator

Recent Posts

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

18 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

7 hours ago