India

ഭാരത് അരി വിപണിയിലേക്ക്, ഇനി ’29 രൂപക്ക് ഭാരത് റൈസ്’ വിതരണത്തിന് അഞ്ചു ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചു

ന്യൂ ഡൽഹി . ഭാരത് അരി വിപണിയിലിറക്കാനുള്ള നീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാക്കുന്ന പദ്ധതി വഴിയുള്ള വിതരണത്തിനായി അഞ്ചു ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചു. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), കേന്ദ്രീയ ഭണ്ഡാര്‍ എന്നീ ഏജന്‍സികള്‍ മുഖേനയാണ് ഭാരത് റൈസ് വിപണിയിൽ എത്തിക്കുന്നത്.

ചില്ലറ വില്പനക്ക് അഞ്ച് എല്‍എംടി അരി കേന്ദ്രം അനുവദിച്ചു. അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് അറിയിക്കാന്‍ വ്യാപാരികള്‍ക്കും മില്ലുടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഒപ്പം നിര്‍ദേശം നൽകിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഒരു കിലോയ്‌ക്ക് 29 രൂപക്ക് ഭാരത് അരി ലഭിക്കും. അഞ്ച്, 10 കിലോ ചാക്കുകളില്‍ അരി ലഭ്യമാക്കും. നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ കേന്ദ്ര സഹകരണ ഏജന്‍സികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മൊബൈല്‍ വാനുകളില്‍ നിന്നും അരി എല്ലാവര്ക്കും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് റീട്ടെയില്‍ ശൃംഖലകളിലൂടെയും ഭാരത് അരി ഉടന്‍ ലഭ്യമാകുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ അരിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ഭാരത് അരിയുടെ വില്പന സഹായകമാവും. നേരത്തേ ആരംഭിച്ച ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വിതരണം രാജ്യത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ വിജയകരമായി നടക്കുന്നതിനിടെയാണിത്. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയിൽ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരത് അരിയുടെ വില്പന കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

1 hour ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

2 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

2 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

3 hours ago