ആഗ്ര . താജ്മഹലില്‍ ഉറൂസ് നടത്തുന്നതിനെതിരെ ആഗ്ര കോടതിയിൽ ഹിന്ദുമഹാസഭയുടെ ഹര്‍ജി. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹര്‍ജി. ഉറൂസ് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭ ഉന്നയിക്കുന്ന ആവശ്യം. ഹിന്ദുമഹാസഭയുടെ ഹര്‍ജിയില്‍ കോടതി മാര്‍ച്ച് 4ന് വാദം കേള്‍ക്കും.
താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെ ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയിട്ടുള്ളത്. പൈതൃക സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം. പുരാതന ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഉറൂസിനോടനുബന്ധിച്ച് താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനെയും ഹിന്ദുമഹാസഭ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…