Crime,

പിണറായി വിജയനെതിരെയുള്ള എസ്എന്‍സി – ലാവലിൻ കേസിന്റെ അന്വേഷണം വേഗത്തിലാക്കി ഇ ഡി, ക്രൈം നന്ദകുമാറിന്റെ മൊഴിയെടുത്തു

ന്യൂദല്‍ഹി . കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റിലായ പിറകെ പിണറായി വിജയന്‍ ഉള്‍പ്പെടയുള്ള നാല് മുഖ്യമന്ത്രിമാര്‍ക്കെ തിരെയുള്ള അന്വേഷണം വേഗത്തിലാക്കാനുള്ള നടപടി ക്രമങ്ങളുമായി ഇ ഡി. പിണറായി വിജയനെതിരെയുള്ള എസ്എന്‍സി – ലാവലിൻ കേസിന്റെ അന്വേഷണം ആണ് ഇ ഡി വേഗത്തിലാക്കിയിരിക്കുന്നത്.

പിണറായി വിജയനെതിരെ ഉള്ള എസ്എന്‍സി – ലാവലിൻ കേസുമായി ബന്ധപെട്ടു ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി അഞ്ച് ദിവസങ്ങളിലായി ഇതിനിടെ ഇ ഡി എടുത്തിരിക്കുകയാണ്. ടി പി നന്ദകുമാർ കേസുമായി ബന്ധപെട്ടു നൽകിയ മൊഴിക്ക് ആധാര മായ തെളിവുകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇ ഡി അന്വേഷിക്കുന്ന ചില കേസുകൾ ഒച്ചിന്റെ വേഗത്തിലാണ് പോകുന്നതെന്നു നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇ ഡി ഏറ്റെടുത്ത കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിർദേശം ഉണ്ടാവുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനു പുറമെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി എന്നിവരാണ് ഇ ഡി അന്വേഷണം നേരിടുന്ന മറ്റ് മുഖ്യമന്ത്രിമാര്‍. ഇവരുമായി ബന്ധപ്പെട്ട കേസുകളിലും അതാത് സംസ്ഥാനങ്ങളിൽ ഇ ഡി അന്വേഷണവും ഇതോടെ മിന്നൽ വേഗത്തിലായി.

ലാലു പ്രസാദ് യാദവ്, ഭൂപേഷ് ബാഗല്‍, ഭൂപീന്തര്‍സിംഗ് ഹുഢ, അശോക് ഗലോട്ട്, അഖിലേഷ് യാദവ്, മായാവതി, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, നബാം തൂക്കി, ഒക്രാം ബോബി സിംഗ്, ശങ്കര്‍ സിംഗ് വഗേല, ശരത് പവര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരും ഇഡി അന്വേഷണം നേരിടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജി നൽകുകയായിരുന്നു. രാജിയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30-ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ഉണ്ടായി. ഏപ്രില്‍ 2021 ലാണ് പിണറായി വിജയന് എതിരായുള്ള അന്വേഷണം ഇ ഡി ആരംഭിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി – ലാവലിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിണറായി വിജയനെതിരെ നിലവിലുള്ളത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

1 hour ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

2 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

8 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

16 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

16 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

17 hours ago