Crime,

ഏതു നിമിഷവും വീണയെ തേടി ക്ലിഫ് ഹൗസിൽ കേന്ദ്ര അന്വേഷണ സംഘം ഇരച്ചെത്തും

ഏതു നിമിഷവും ക്ലിഫ് ഹൗസിന്റെ വാതിൽ ചവിട്ടിപൊളിച്ചെത്തുന്ന കേന്ദ്ര അന്വേഷണ സംഘത്തെ ഓർത്തുള്ള ഭയപ്പാടിലാണ് പിണറായി വിജയനും കുടുംബവും. മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എസ്എഫ്‌ഐഒയ്ക്കു കൈമാറിയിരിക്കുന്നു സാഹചര്യത്തിൽ ഏത് നിമിഷവും അന്വേഷണ സംഘം വീണയെ ചോദ്യം ചെയ്യാനെത്തിയേക്കാം. മാത്രമല്ല ഭാര്യ കമല ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണ് മകൾ ബാന്ഗ്ലൂരിൽ കമ്പനി തുടങ്ങിയതെന്ന് പിണറായി വിജയൻ സഭയിൽ പറഞ്ഞതോടെ മകൾക്ക് പുറമെ അമ്മയെയും അന്വേഷണ സംഘം ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബെംഗളൂരു രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എസ്എഫ്‌ഐഒയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കോടതി കേന്ദ്ര നിലപാട് ആരായുകയും ചെയ്തു. ഹർജി 12നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണം എസ്എഫ്‌ഐഒയ്ക്കു കൈമാറി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കോടതിയെ ഇക്കാര്യം കേന്ദ്ര അറിയിക്കും. സ്വാഭാവികമായി ഈ കേസ് ഹൈക്കോടതി അവസാനിപ്പിക്കും.

ഫലത്തിൽ ഹൈക്കോടതി അംഗീകാരവും അന്വേഷണത്തിന് വരും. ഇതും പിണറായി കുടുംബത്തെ വെട്ടിലാക്കുന്നുണ്ട്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്‌ഐഒ. റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ രാജ്യത്തെ മറ്റ് പ്രധാന അന്വേഷണ ഏജൻസികളുടെ സഹായവും തേടാം.

വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്‌ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകാനാണ് നിർദ്ദേശം. ഇതിനിടെ ഏതു നിമിഷവും ക്ലിഫ് ഹൗസിൽ റെയ്ഡ് ഉണ്ടാവാനും സാധ്യതയുണ്ട്.

എക്‌സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്‌സാലോജിക്ക് – സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും. അന്വേഷണം കോർപറേറ്റ് ലോ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമായിരിക്കും നടത്തുക. നിൽവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ് എഫ് ഐ ഒ അന്വേഷണ സംഘത്തിലുണ്ടാകും. എസ് എഫ് ഐ ഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന് കൂടുതൽ പ്രാധാന്യമേറുകയാണ്.

സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരുന്നു. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മൂന്നംഗ ഉദ്യോഗസ്ഥ സംഘമായിരുന്നു ആർ ഒ സി അന്വേഷണത്തിലുണ്ടായിരുന്നത്. കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ ഗോകുൽനാഥ് എന്നിവരും എസ് എഫ് ഐ ഒ അന്വേഷണ സംഘത്തിനൊപ്പം ചേരും.

രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തിനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്‌സാലോജിക്ക്. എന്തായാലും അന്വേഷണം എസ് എഫ് ഐ ഓ ഏറ്റെടുത്തതോടെ മുഖ്യനും കുടുംബത്തിനും നെഞ്ചിടിപ്പ് കൂടുകയാണ്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

4 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 hour ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

12 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago