Kerala

പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍, ജനപക്ഷം ബിജെപിയില്‍ ലയിച്ചു

കോട്ടയം . ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി ജോര്‍ജ് കോട്ടയത്ത് അറിയിച്ചു. മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു. ബി ജെ പി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പി സി ജോര്‍ജിനെ ഷാള്‍ അണിയിച്ച് ബി ജെ പിയിലേക്ക് സ്വീകരിച്ചത്.

അനില്‍ ആന്റണി, വി മുരളീധരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ബി ജെ പി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ചർച്ചകൾ നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പത്തനംതിട്ടയിലോ കോട്ടയത്തോ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് നാളുകളായി എന്‍ ഡി എ അനുകൂല നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചു വന്നിരുന്നത്.

കേരളം ഇന്ന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. ബി ജെ പിയെ കേരളത്തില്‍ വളരാന്‍ രണ്ട് മുന്നണികളും അനുവദിക്കുന്നില്ല – പി സി കുറ്റപ്പെടുത്തി. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ രാഷ്ട്രീയ കച്ചവടമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മോദിയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള മോദിയെ അവഗണിക്കുന്നത് ശരിയല്ല എന്ന ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

ഗവര്‍ണറെ പോലും ആക്രമിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു എന്നും പി സി ആരോപിച്ചു. ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു -പി സി പറഞ്ഞു. പി സി ജോര്‍ജ് കേരളത്തിലെ കരുത്തനായ നേതാവാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്തും രാഷ്ട്രീയത്തിലും അദ്ദേഹം കൈവരിച്ച അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണകരമാകും എന്നും മുരളീധരൻ പറഞ്ഞു. ജനപക്ഷം സെക്രട്ടറി ജോര്‍ജ് ജോസഫും ബി ജെ പി അംഗത്വമെടുത്തു.

എന്‍ ഡി എ ഘടകകക്ഷിയാകുന്നതിലും നല്ലത് ബി ജെ പിയില്‍ ലയിക്കുകയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സി, ബി ജെ പി യിൽ ലയിക്കാൻ തീരുമാനിക്കുന്നത്. നേരത്തെ നടന്‍ ദേവനും സ്വന്തം പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് അംഗത്വമെടുക്കുക യായിരുന്നു. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പി സി ജോര്‍ജ് നിയമസഭയില്‍ എത്തിയിട്ടുണ്ട്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

2 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

3 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

4 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

15 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

16 hours ago