News

പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന പ്രവർത്തികൾ 10 വർഷത്തിനിടയിൽ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു – രാഷ്‌ട്രപതി

ന്യൂ ഡൽഹി . മുത്തലാഖ് നിരോധനം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം, വനിതാ സംവരണ ബിൽ എന്നിവ ഈ സർക്കാരിന്റെ നേട്ടങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഒരു വർഷത്തിനിടെ നിരവധി പ്രധാന ബില്ലുകൾ സർക്കാർ പാസാക്കി. ജമ്മു കശ്മീർ പുനസംഘടനയും ശ്രദ്ദേയമായ നേട്ടമായിരുന്നുവെന്നും രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെ കടന്നുപോവുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ താന്‍ ആദ്യമായി അഭിസംബോധന ചെയ്യുന്നു. അമൃത് കാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിച്ചത്. അതിന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിന്റെ സത്തയുണ്ട്. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. പാർലമെൻ്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

നാരി ശക്തി വന്ദൻ അധീനിയം (സ്ത്രീ സംവരണ ബിൽ) പാസാക്കിയതിന് ഞാൻ അംഗങ്ങളെ അഭിനന്ദിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് നൂറ്റാണ്ടുകളുടെ സ്വപ്നമായിരുന്നു. അത് ഇപ്പോൾ യാഥാർത്ഥ്യമായി. പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്ന ഇത്തരം പ്രവർത്തികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. തിരിച്ചടികൾക്കിടയിൽ പോലും സമ്പദ് വ്യവസ്ഥയ്‌ക്ക് വളർച്ചയുണ്ടായി. ദാരിദ്ര്യ നിർമാർജനം യാഥാർത്ഥ്യമായി. റെക്കോർഡ് വേഗത്തിൽ ദേശീയ പാതകളുടെ നിർമാണം പൂർത്തിയായി. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം വേഗത്തിലായി – രാഷ്‌ട്രപതി പറഞ്ഞു.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

10 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

36 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago