Exclusive

അയ്യപ്പ ഭക്തരെ അവഹേളിച്ചു , മന്ത്രി രാധാകൃഷ്ണൻ രാജി വെയ്ക്കണം പ്രതിഷേധം ശക്തം

അയ്യപ്പ ഭക്തരെ അവഹേളിച്ചു ദേവസ്വം മന്ത്രി രാധാകൃഷ്ണൻ. ശബരിമലയിൽ തിരക്ക് മൂലം മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നായിരുന്നു മന്ത്രിയ്‌യുടെ പരാമർശം.
ശബരിമലയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജപ്രചരണങ്ങൾ ആണെന്നും ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എം. വിൻസെന്റിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ദേവസ്വം മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്. യഥാർഥ ഭക്തർ ആരും ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല. ശബരിമലയെ തകർക്കാൻ വ്യാജ പ്രചാരണം നടക്കുന്നുവെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ. അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയത്ത് നീട്ടിയത്. സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് വല്ലാത്ത പ്രചാരണം കൊടുക്കുകയാണ്.

പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്‌നമല്ല. ബോധപൂർവമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യമാണെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നു എന്നതും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നതും യാഥാർഥ്യമാണെന്ന് എം. വിൻസെന്റ് സഭയിൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായി.

അനാവശ്യ നിയന്ത്രണമാണ് സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയത്. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയതെന്നും എം. വിൻസെന്റ് ചൂണ്ടിക്കാട്ടി.
എന്തായാലും ഭക്തരെ അവഹേളിച്ച മന്ത്രിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിശ്വാസികൾ.

crime-administrator

Recent Posts

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

7 mins ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

59 mins ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

1 hour ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

2 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

5 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

6 hours ago