India

ബിഹാറിൽ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര യോഗത്തിൽ നിന്നും ഒമ്പത് കോൺഗ്രസ് എംഎൽഎമാർ മുങ്ങി

പട്ന . നിതീഷ് കുമാർ വീണ്ടും എൻ ഡി എ മുന്നണിയിലേക്ക് പോയതോടെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ തകരുകയാണ്. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും ഒമ്പത് കോൺഗ്രസ് എംഎൽഎമാർ മുങ്ങി എന്ന വാർത്തകളും പുറത്ത് വന്നു. ബിഹാറിലെ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ആണ് ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും മുങ്ങിയിരിക്കുന്നത്.

ആകെയുള്ള 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാ യിരുന്നു ന്യായ് യാത്രാ യോഗത്തിനെത്തിയത്. ബിഹാറിലെ പർണിയയിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് പേർ എത്തിയില്ല. ഇതോടെ വീണ്ടും ആശങ്കയുടെ മുൾമുനയിലായി കോൺഗ്രസ്. അതേസമയം, ഇതൊന്നും അത്രവലിയ പ്രശ്നമല്ലെന്നും നിയമസഭാകക്ഷി യോഗമല്ലാത്തതിനാൽ എല്ലാ എംഎൽഎമാരും എത്താതിരുന്നതെന്നും കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പ്രതികരിക്കുകയുണ്ടായി. ന്യായ് യാത്രയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് വരാത്ത എംഎൽഎമാരെക്കുറിച്ച് ആശങ്കയില്ല – ഖാൻ പറഞ്ഞു.

അതേസമയം, ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാജഭവനിലായിരുന്നു ചടങ്ങ്‌.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെ ത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാർ എൻ ഡി എക്ക് ഗുണം ചെയ്യും. രാജിവച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

7 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

8 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

8 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

9 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

10 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

10 hours ago