Kerala

മുഖ്യമന്ത്രിയുടെ നിയന്ത്രണം, പോലീസിനെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ല – ഗവർണർ

തിരുവനന്തപുരം . തനിക്കെതിരെ സമരം ചെയ്യുന്ന SFIക്കാരെ പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കാരണം മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാറിൽ എന്തോ തട്ടി. അതിനാലാണ് ഞാൻ പുറത്തിറങ്ങിയത്. കേരള പൊലീസ് മികച്ചതാണെന്നും എന്നാൽ അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ തിരുവനന്ത പുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

22 പ്രതിഷേധക്കാരെ തടയാൻ100ലധികം പൊലീസുകാരുണ്ടായിരു ന്നതാണ്‌. എന്നാൽ അവരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക് സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രി ഇതേ റോഡിലൂടെ പോയാൽ ഇങ്ങനെയാണോ പൊലീസ് സുരക്ഷ നൽകുക?. ഞാൻ കേന്ദ്രത്തോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് 72 വയസുണ്ട്. ആരെയും എനിക്ക് പേടിയില്ല. – ഗവർണർ പറഞ്ഞു.

കൊ​ല്ല​ത്തു​ന​ട​ന്ന എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​ത്തി​ൽ പോ​ലീ​സ് സുരക്ഷാ ഒരുക്കിയതിൽ രൂ​ക്ഷ​വി​മ​ർ​ശ​ന മാണ്‌ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നടത്തിയത്. കേ​ര​ളാ പോ​ലീ​സ് മി​ക​ച്ച സേ​ന​യാ​ണ്. എ​ന്നാ​ൽ ആ​രാ​ണ് അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യു​ന്ന​ത്? അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ര്‍​ക്കാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ ചോ​ദി​ച്ചു. 72 വ​യ​സ് പ്രാ​യം ത​നി​ക്ക് ക​ഴി​ഞ്ഞു. ദേ​ശീ​യ ശ​രാ​ശ​രി​യും ക​ട​ന്ന് ബോ​ണ​സ് ജീ​വി​ത​മാ​ണ് താ​ൻ ന​യി​ക്കു​ന്ന​ത്. സ്വാ​മി വി​വേ​കാ​ന​ന്ദ​നാ​ണ് ത​ന്‍റെ ആ​ദ​ര്‍​ശ​പു​രു​ഷ​നെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എ​ന്‍റെ ജോ​ലി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം അ​റി​യി​ക്ക​ലാ​ണ്. എ​ന്നാ​ൽ രാ​ജ്ഭ​വ​നാ​ണ് താ​ൻ റോ​ഡ​രി​കി​ൽ ഇ​രി​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​ത്, താ​ന​ല്ല. നി​ല​മേ​ലി​ൽ ത​ന്‍റെ കാ​റി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​. അ​തി​ന് ശേ​ഷ​മാ​ണ് താ​ൻ പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നും, സു​ര​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത് കേ​ന്ദ്ര​മാ​ണെ​ന്നും താ​ൻ അ​ധി​ക സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കാ​റി​ൽ ഇ​ടി​ക്കാ​തെ ത​ന്നെ ഇ​ടി​ച്ചോ​ളു​വെ​ന്നും താ​ൻ പ്രതിഷേധിക്കുമ്പോഴാണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തെ​ന്നും ഗവർണർ പ​റ​ഞ്ഞു.

അതേസമയം, പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലാകും ഇനി ഗവർണറുടെ യാത്ര. കൊല്ലം നിലമേലിൽ വച്ച് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായി. സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോയതായിരുന്നു ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ അദ്ദേഹം, റോഡരികിലുള്ള കടയുടെ മുന്നിലിരുന്നു പ്രതിഷേധിക്കുകയാണ് ഉണ്ടായത്. ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി കണ്ട ശേഷമാണ് ഗവർണർ തിരികെ വണ്ടിയിൽ കയറുന്നത്. സംഭവത്തെക്കുറിച്ച റിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയാണ് ഉണ്ടായത്.

എസ് പി ജി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ബുള്ളറ്റ് പ്രൂഫ് വാഹനവും നൽകും. ആവശ്യമെങ്കിൽ എൻ എസ് ജി കമാൻഡോസും ഗവർണർക്ക് സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് നാൽപ്പത് പേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ നൽകുന്നത്. കുറച്ച് മുൻപ് തിരുവനന്തപുരത്തുവച്ചും എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago