Kerala

നിയമോപദേശത്തതിന് റോഹിന്റണ്‍ നരിമാന് കേരള സര്‍ക്കാര്‍ 40 ലക്ഷം നല്‍കി

ചെന്നൈ . മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ നരിമാന്റെ അച്ഛനും ജൂനിയര്‍മാര്‍ക്കും നിയമോപദേശം തേടുന്നതിനായി കേരള സര്‍ക്കാര്‍ 40 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുക നല്‍കിയതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം കണിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സർക്കാർ നൽകിയ ബില്ലുകള്‍ ഒപ്പിട്ടു നല്‍കാത്തതിനെക്കുറിച്ചു ആശങ്ക പ്രകടിപ്പിച്ച റോഹിന്റണ്‍ നരിമാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ പ്രതികരണം.

രാഷ്ട്രീയത്തിന്റെ പേരില്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുമോ? എന്ന ചോദ്യത്തിന്, എക്സിക്യൂട്ടീവല്ല, പ്രസിഡന്റാണ് ചാന്‍സലര്‍മാരെ നിയമിക്കുന്നതെന്നും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനുള്ള ഏക മാര്‍ഗമതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലറെ നിയമിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.

ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ മണി ബില്ലുകളായിരിക്കണം. ‘ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുക എന്നതാണ് ഈ ബില്ലുകൾ ലക്‌ഷ്യം വെക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തിന് ചില ചെലവുകള്‍ വരും, അതിനെ മണി ബില്‍ എന്ന് വിളിക്കണം. ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ഒരു മണി ബില്ലിന് ആവശ്യമായിരുന്നു. ഇത് ഒഴിവാക്കാന്‍, ചെലവുകള്‍ വഹിക്കാനുള്ള ഉത്തരവാദിത്തം അവര്‍ സര്‍വ്വകലാശാലകള്‍ക്ക് കൈമാറി. എന്റെ അഭിപ്രായത്തില്‍, ആ ബില്ലുകള്‍ മണി ബില്ലുകളാണെന്നും ഗവർണർ പറഞ്ഞു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago