India

‘ബിജെപിയോട് പോരാടുക, പക്ഷേ രാമനോടല്ല, ബിജെപിയോട് പോരാടൂ, പക്ഷേ ഇന്ത്യയയോട് പോരാടരുത്’ – ആചാര്യ പ്രമോദ് കൃഷ്ണൻ

അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിരസിച്ച പ്രതിപക്ഷ നേതാക്കളോട് ശ്രീരാമൻ ഇന്ത്യയുടെ ആത്മാവാണെന്നും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്നും കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ക്ഷണം നിരസിക്കുകയെന്നാൽ ഇന്ത്യയുടെ സാംസ്കാരികമായ ഉയർച്ചയെയും സംസ്‌കാരത്തെയും അവഹേളിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു. ‘

ഇത് ദൗർഭാഗ്യകരമാണ്. ഒരു ക്രിസ്ത്യാനിക്കോ പുരോഹിതനോ മുസ്ലീമിനോ ശ്രീരാമന്റെ ക്ഷണം നിരസിക്കാൻ കഴിയില്ല. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാമനില്ലാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല,’ ആചാര്യ പ്രമോദ് പറഞ്ഞു.

‘ഇന്ത്യയുടെ അഭിമാനത്തെയും അസ്തിത്വത്തെയും വെല്ലുവിളിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്… എല്ലാ പ്രതിപക്ഷ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, ബിജെപിയോട് പോരാടുക, പക്ഷേ രാമനോടല്ല. ബിജെപിയെ ചെറുക്കുക എന്നാൽ സനാതനയല്ല. ബിജെപിയോട് പോരാടൂ, പക്ഷേ ഇന്ത്യയയോട് പോരാടരുത്’ ആചാര്യ പ്രമോദ് പറഞ്ഞു.

അയോധ്യയിൽ നടക്കുന്ന രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരും മറ്റ് പ്രമുഖരും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ചടങ്ങിനെ ആർഎസ്എസ് -ബിജെപി പരിപാടി എന്നാണ് കോൺ​ഗ്രസ് നേതാക്കൾ കുറ്റപ്പപ്പെടുത്തിയിരുന്നത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

14 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

43 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago