Crime,

ഹൈന്ദവ അനുഷ്ഠാനമായ അക്ഷതത്തെ അധിക്ഷേപിച്ച് സി പി എം നേതാവ് പി ജയരാജൻ

കാഞ്ഞങ്ങാട് . അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നൽകി വന്ന അക്ഷതത്തെ ആക്ഷേപിച്ച് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും നൽകാറുള്ളതെന്നും അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങ് ആണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്നുമായിരുന്നു സി പി എം നേതാവ് ജയരാജൻ ആക്ഷേപിച്ചത്.

അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി എല്ലാവർക്കും കേരളത്തിലെത്തി നൽകിയത് മഞ്ഞളും അരിയുമാണ്. ഒരു പ്രത്യേക മത വിഭാഗത്തിലുള്ള അമ്പലത്തിന്റെ മുഖ്യ യജമാനനായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്നത് ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയെ അപഹാസ്യമാക്കുകയാണെന്നും ജയരാജൻ കുറ്റപ്പടുത്തുകയുണ്ടായി. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമായ അക്ഷതത്തെയാണ് ജയരാജൻ ആക്ഷേപിച്ചിരിക്കുന്നത്.

തികച്ചും രാഷ്‌ട്രീയ താൽപര്യത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർകാർ മുന്നോട്ടുപോകുന്നത്. ചരിത്രത്തെ കൃത്യമായി ഓർമിപ്പിച്ചു കൊണ്ടിരിക്കണമെന്നും ചരിത്രത്തെ തമസ്കരിക്കുന്ന വർത്തമാന കാഴ്ചയാണ് ഇന്ന് നിലനിൽക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമിറ്റി, സിപി.എം നാലപ്പാടം ബ്രാഞ്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിനോദിനി നാലപ്പാടം തുളുനാട് അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും നടക്കുമ്പോഴാണ് അക്ഷതത്തെ വിമർശിച്ചത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago