Crime,

‘കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ജോഷിയുടെ ദുർഗതി കേരളത്തിലെ ഒരു മലയാളിക്കും ഇനി വരരുത്’

തൃശൂർ . ജീവിതം വഴിമുട്ടി ആത്മത്യ ചെയ്യാൻ കേരള ഹൈക്കോടതിയോട് അനുമതി തേടിയിരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ജോഷിയുടെ ദുർഗതി കേരളത്തിലെ ഒരു മലയാളിക്കും ഇനി വരരുത്. താനും കുടുംബവും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ച് എത്തിയ ജോഷിക്ക് ജീവനക്കാരുടെയും സി പി എം നേതാക്കളുടെയും പുലഭ്യമാണ് കേൾക്കേണ്ടി വന്നത്.

പണത്തിനായി ബാങ്കിൽ കയറിയിറങ്ങി മടുത്ത ജോഷിയുടെ ജീവിതം വഴി മുട്ടിയ അവസ്ഥയാണിപ്പോൾ. ഏകദേശം 90 ലക്ഷം രൂപയ്‌ക്കടുത്ത് ജോഷിക്കും കുടുംബാം​ഗങ്ങൾക്കും കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്‌ക്കും ജിവിത ചെലവിനുമായി തുക മുഴുവൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു വെങ്കിലും ബാങ്ക് നിരസിക്കുകയായിരുന്നു. പലപ്പോഴായി കുറച്ച് പണം കിട്ടിയെങ്കിലും ഇനിയും 70 ലക്ഷത്തിലേറെ രൂപയാണ് ജോഷിക്ക് തിരികെ കിട്ടാനുള്ളത്.

സ്വന്തമായി 70 ലക്ഷത്തിലേറെ രൂപ ബാങ്കിൽ ഉള്ളപ്പോഴും ചികിത്സയ്‌ക്കും ജിവിത ചെലവിനും കുട്ടികളുടെ പഠനചിലവിനുമായി പണമില്ലാതെ വലയുകയായിരുന്നു ആ മനുഷ്യൻ. ഈ സാഹചര്യത്തിലാണ് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി തൃശൂർ മാപ്രാണം സ്വദേശി 53-കാരൻ ജോഷി ഹൈക്കോടതിക്കും സർക്കാരിനും അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 30-ന് ജീവിതം ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ജോഷി തന്റെ അപേക്ഷയിൽ അഭ്യര്ഥിച്ചിരിക്കുന്നത്.

കേരളത്തിൽ നടന്ന ഒരു കൊടും ചതിയുടെ അസാധാരണമായ മുഖമാണ് ഈ സംഭവത്തിനുള്ളത്. അത് കൊണ്ട് തന്നെ നീതി പീഠം ജോഷിയുടെ വിഷയത്തിൽ ഇടപെട്ടു നേരിട്ട് കേസെടുക്കേണ്ട പ്രധാന്യത കൂടി ഈ വിഷയത്തിലുണ്ട്. കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. 20 വർഷത്തിനിടെ 21 ശസ്ത്രക്രിയകളാണ് നടത്തിയതെന്നും ജോഷി പറയുന്നുണ്ട്.

കേരളം ഭരിക്കുന്ന സി പി എമ്മിന്റെ നേതാക്കൾ നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ കൊള്ളയടിച്ച കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേപകൻ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചിരിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാണ് കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നിക്ഷേപകന്റെ അപേക്ഷ.

ജോഷിക്കും കുടുംബാംഗങ്ങള്‍ക്കും ആയി കരുവന്നൂര്‍ ബാങ്കില്‍ തൊണ്ണൂറ് ലക്ഷത്തിനടുത്ത് നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക മുഴുവന്‍ വേണമെന്ന അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നു. കുറച്ചു പണം പലപ്പോഴായി നൽകി. ബാങ്കിന്‍റെ കണക്കില്‍ എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. അപമാനവും പരിഹാസവും സഹിച്ചു തളര്‍ന്നെന്നാണ് ജോഷി പറയുന്നത്.

മാപ്രാണം സ്വദേശിയായ ജോഷിയെന്ന അമ്പത്തിമൂന്നുകാരന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. ‘കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നു.. കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം.’ ജോഷിയുടെ കത്തിൽ പറയുന്നു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

4 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

4 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

5 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

7 hours ago