Kerala

ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിച്ചാൽ പ്രക്ഷോഭം – ബി ജെ പി

തിരുവനന്തപുരം . കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങി, തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി ജെ പി. നഗരസഭ നേതൃത്വം നല്‍കിക്കൊണ്ട് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളുള്‍പ്പെടെ സ്ഥലങ്ങളിലെ യാത്രാ ക്‌ളേശം പരിഹരിക്കാനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഇലക്ട്രിക്ക് ബസുകള്‍ വാങ്ങിയത്.

പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി ഇ ബസുകള്‍ നഗരത്തിലെ യാത്രാക്‌ളേശം പരിഹരിക്കാനാണെന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരു ന്നയാള്‍ വേണമെന്നും ഇപ്പോഴത്തെ മന്ത്രി വേണ്ടെന്നും മേയര്‍ വേണമെന്നും പറയുന്നത് ഭരണകൂടത്തിന്റെ യോജിച്ച ഭരണസംവിധാനത്തിന്റെ തകര്‍ച്ചയാണെന്നും ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ കുറ്റപ്പെടുത്തി.

ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് ഗവണ്‍മെന്റിന് ഉചിതമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയിട്ടുള്ള ബസ് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ യാത്രാസൗകര്യത്തിന് വേണ്ടിയുള്ളതാണ്. ഇ ബസുകള്‍ വേണ്ടെന്ന് വയ്‌ക്കുന്ന മന്ത്രിയും സര്‍ക്കാരും ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുപയോഗിക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതായും ബി ജെ പി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിക്കരുതെന്ന് ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടി രിക്കുന്നത്. മന്ത്രിയുടെ നിലപാടിനെതിരെ നഗരസഭ ശക്തമായി പ്രതികരിക്കണമെന്നും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്ക പ്പെടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നഗരസഭയ്‌ക്കുള്ളിലും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം.ആര്‍. ഗോപന്‍ അറിയിച്ചിട്ടുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

7 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

7 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago