Crime,

രഞ്ജിത് ശ്രീനിവാസനെ കൊലചെയ്ത കേസിൽ പോപ്പുലര്‍ ഫ്രണ്ടുകാരായ 15 പ്രതികളും കുറ്റക്കാര്‍

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലചെയ്ത കേസിൽ പോപ്പുലര്‍ ഫ്രണ്ടുകാരായ 15 പ്രതികളും കുറ്റക്കാര്‍. കേസിലെ എല്ലാ പ്രതികളും പോപ്പുലര്‍ ഫ്രണ്ട് പ്രതികളാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2021 ഡിസംബര്‍ 19ന് രഞ്ജിത്തിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയും ഭാര്യയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി പ്രതികളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.

രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ മൂന്ന് ഘട്ടങ്ങളായി ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയെ വധിച്ചപ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്നും അങ്ങനെയെങ്കില്‍ ഒരാളെ കൂടി കൊലപ്പെടുത്തണമെന്നും പ്രതികള്‍ പദ്ധതിയിടുകയായിരുന്നു.

2021 ഡിസംബര്‍ 18ന് മണ്ണാഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ടതോടെ രഞ്ജിത്തിനെ വധിക്കാന്‍ പ്രതികള്‍ വീണ്ടും ഗൂഢാലോചന നടത്തി. അര്‍ദ്ധ രാത്രി രഞ്ജിത്തിനെ വധിക്കാന്‍ പദ്ധതിയിട്ട് പ്രതികള്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം കിട്ടാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം പുലര്‍ച്ചെ 6ന് രഞ്ജിത്തിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago