Cinema

സിനിമ ഇൻഡസ്ട്രിയിൽ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടി വരും – മഞ്ജു വാര്യർ

സിനിമ ഇൻഡസ്ട്രിയിൽ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്ന് മലയാളത്തിന്റെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ. ഒരു സിനിമാ ഇൻഡസ്ട്രിയിൽ പ്രൈവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്‌ലുവൻസ് എന്തായാലും ഉണ്ടാവില്ലേ. പ്രേക്ഷകർ എന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന്റെ ഇടയിൽ ഉണ്ട്.

പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരാണുള്ളത്. ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയേക്കാൾ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകളും ഉണ്ട്. സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ അവിടെ ശ്രദ്ധിക്കേണ്ടതായുണ്ട് – മഞ്ജു വാര്യർ പറഞ്ഞു. സില്ലി മോങ്ക്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ പ്രതികരണം.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മഞ്ജു, സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയാവുന്നത്. സിനിമ പോലെ തന്നെ യാത്രകളോടും മഞ്ജുവിന് ഏറെ ഇഷ്ടമാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സിനിയിൽ സജീവമായിരിക്കുകയാണ്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

3 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

6 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

17 hours ago