Kerala

ജെസ്‌നയുടെ കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം വിലക്കി ഉസ്താദ്, ‘ശ്രീകൃഷ്ണന്റെ ഫോട്ടോ വരച്ച് വിൽക്കുന്നത് കുറ്റം’

ഗുരുവായൂർ കണ്ണന്റെ ചിത്രകാരിയായി ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞ ജെസ്ന സലീമിന്റെ മക്കൾക്ക് മദ്രസ പഠനത്തിന് വിലക്ക് ഏർപ്പെടുത്തി ഉസ്താദ്. ജെസ്‌ന ശ്രീകൃഷ്ണന്റെ ഫോട്ടോ വരച്ച് ഉപജീവനമാർ​ഗം കണ്ടെത്തുന്നതിലുള്ള അമർഷം ഉസ്താദ് തീർത്തത് കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം വിലക്കി കൊണ്ടായിരുന്നു. ഇന്ന് ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് വഴിയാണ് ജെസ്ന സലീമിന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ടു പോകുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വേളയിൽ പ്രധാനമന്ത്രിക്ക് താൻ വരച്ച കൃഷ്ണന്റെ ഫോട്ടോ സമ്മാനിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിനിടയിൽ തനിക്കും മക്കൾക്കും ഉണ്ടായ ദുരനുഭവങ്ങൾ ജെസ്ന സലീം തുറന്നു പറയുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ജെസ്‌ന ശ്രീകൃഷ്ണന്റെ ഫോട്ടോ വരച്ച് ഉപജീവനമാർ​ഗം കണ്ടെത്തുന്നതിലുള്ള അമർഷം തീർത്തത് കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം വിലക്കി കൊണ്ടായിരുന്നു എന്ന് ജെസ്ന വേദനയോടെ പറയുന്നു.

‘തന്റെ മകനാണെന്ന് അറിഞ്ഞ് കൊണ്ട് മദ്രസയിലെ അദ്ധ്യാപകനായ മുജീബ് എന്ന ഉസ്താദ് ദിവസവും കുട്ടിയെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു.. നേരം വൈകി എത്തിയെന്നും, ഹോം വർക്ക് ചെയ്തില്ലെന്നും തുടങ്ങി മർദ്ദിക്കാനായി ഓരോരോ കാര്യങ്ങൾ കണ്ടെത്തിയാണ് മർദ്ദിച്ചു വന്നിരുന്നത്. ഓരോരോ കാര്യങ്ങൾ ഉണ്ടാക്കിയാണ് കുട്ടിയെ തല്ലി വന്നിരുന്നതെന്നും ജെസ്ന വിതുമ്പി കൊണ്ട് പറഞ്ഞു.

കുഞ്ഞിനെ ക്ലാസിൽ നിന്ന് പുറത്താക്കി അമ്മയെ കൂട്ടി കൂട്ടി വരാൻ നിർദേശിക്കുകയായിരുന്നു പിന്നെ. നമ്മുടെ സമ്പദ്രായത്തിൽ ഇങ്ങനെയൊന്നും ചെയ്യരുതെന്നും ഇങ്ങനെയൊക്കെ നടക്കരുതെന്നും അറിയില്ലേ എന്ന് ചോദിക്കാനും ഉപദേശിക്കാനുമാണ് ഉസ്താദ് ജെസ്നയെ കൂട്ടി വരാൻ കുട്ടിയോട് പറഞ്ഞിരുന്നത്. ഇത് കണ്ടിട്ടാണ് മറ്റുള്ളവരും പഠിക്കുന്നതെന്നും പറഞ്ഞിരുന്നു. സ്വർ​ഗവും നരകവും മരണാനന്തര ജീവിതത്തെ കുറിച്ചും ഉസ്താദ് പറഞ്ഞിരുന്നു. ജെസ്‌ന പറഞ്ഞു.

‘ഞാൻ അല്ല ഇവിടെ പഠിക്കാൻ വരുന്നത് എന്റെ മകനാണ്, അവന്റെ കാര്യം നിങ്ങൾ നോക്കിയാൽ പോരെ’ എന്ന് പറഞ്ഞെങ്കിലും ഉസ്താ​ദിന്റെ ഉപദ്രവം കൂടി കൂടി വരുകയായിരുന്നു. കുട്ടിക്ക് മദ്രസ എന്ന് കേൾക്കുന്നതും രാവിലെ ഉണരാനും പോകാനുമൊക്കെ പിന്നെ ഭയമായി. അതോടെ ഒടുവിൽ മദ്രസ പഠനം നിർത്തി. താൻ കാരണം കുട്ടിയുടെ പഠനം മുടങ്ങുകയാണല്ലോ എന്നോർത്ത് വീണ്ടും ചോദിക്കാൻ ചെന്നപ്പോൾ പള്ളി കമ്മിറ്റിയിൽ ചോദിക്കണം എന്നായി ഉസ്താദിന്റെ മറുപടി. ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ കുട്ടിയെ പഠിപ്പിക്കാൻ സാധിക്കില്ലെന്നും ഉസ്താദ് jesnayodu പറയുകയുണ്ടായി. തുടർന്ന് കുട്ടികളുടെ മദ്രസ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതയായെന്നും ജെസ്ന സലീം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ശ്രീകൃഷണ ഭ​ഗവാന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുകയാണ് ജെസ്ന സലിം. വിശേഷ ദിവസങ്ങളിൽ ​ഗുരുവായൂരിലെത്തി താൻ വരച്ച ചിത്രങ്ങൾ ജെസ്‌ന കണ്ണനും നൽകാറുണ്ട്. പ്ര​ധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കണമെന്ന ഏറെ നാളത്തെ ആ​ഗ്രഹം സഫലമാക്കിയത് സുരേഷ് ​ഗോപിയാണെന്നും ജെസ്‌ന പറഞ്ഞു. സ്വന്തം മകളുടെ വിവാഹം നടക്കുന്നതിനിടയിൽ പോലും തന്റെ ആ​ഗ്രഹം സഫലമാക്കുന്നതിനായി സുരേഷ് ഗോപി കരുതലായെന്ന് ജെസ്‌ന പറയുന്നു.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

3 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

3 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

5 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

5 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

6 hours ago