Kerala

മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി

തൃശൂര്‍ . മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി. വന്‍ താരനിരയും പ്രമുഖരും വിവാഹത്തിന് എത്തുമെങ്കിലും പ്രധാനമന്ത്രി മകള്‍ക്ക് അനുഗ്രഹം നല്‍കാനെത്തുക എന്ന സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും സ്വപ്‌നമാണ് യാഥാർഥ്യമായിരിക്കുന്നത്.

സുരേഷ്‌ഗോപി ആഗ്രഹിച്ചപോലെ തന്നെ മകളെയും വരനേയും കണ്ട് ആശംസ അറിയിച്ചതിനൊപ്പം വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിക്കുക കൂടി ചെയ്തത് ദേശീയ തലത്തിൽ വാർത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. സുരേഷ് ഗോപിയെ എത്രത്തോളം BJP യും പ്രത്യേകിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയും ചേർത്തു പിടിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിത്. തന്റെ ക്ഷണം സ്വീകരിച്ച് രാജ്യത്തെ പ്രധാന സേവകന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഗുരുവായൂരിലെത്തുമ്പോള്‍ എന്താണ് സമ്മാനമായി നല്‍കുക, സ്വര്‍ണ്ണതളിക അല്ലാതെ എന്താണ്? സുരേഷ് ഗോപി പറഞ്ഞു.

സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് സുരേഷ് ഗോപിക്കായി ഈ സ്വര്‍ണ തളിക നിര്‍മിച്ചത്. പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നതിനു മുന്നോടിയായി എസ്പിജി ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തളിക പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടർന്നാണ് സുരേഷ്‌ഗോപി സമ്മാനം മോദിക്ക് കൈമാറിയത്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഭാഗ്യയെ കൂടാതെ ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago