India

‘സ്വീകരിക്കാൻ ഞാനും എത്തിയിട്ടുണ്ടേ, ഇനി അങ്ങ് ഡൽഹിയിൽ പോയിരുന്ന് എനിക്കിട്ട് പണിയൊന്നും തരല്ലേ?’ അഴിമതി പുകയിൽ മുങ്ങി തപ്പി പിണറായി

അപ്രതീക്ഷിതമായ പലതും ചില സമയങ്ങളിൽ നടക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയെ കണ്ടുകൂടാ. പക്ഷെ എന്ത് ചെയ്യും? കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. സാധാരണ ബി ജെ പി ഇതര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താറില്ല. ഇവിടെ അതും സംഭവിച്ചു. എന്നാൽ ബി ജെ പി ക്കാരാണെന്ന് മുദ്രകുത്തി മാറ്റ് നിർത്തിയിരിക്കുന്ന വ്യക്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

അദ്ദേഹത്തിനോട് യാതൊരു മാന്യതയുമില്ലാത്ത പ്രതിഷേധം തുടരുകയും ചെയ്യുന്നുണ്ട്. മറ്റൊന്നുമല്ല ഗവർണറെ ഇവിടെയിട്ട് എങ്ങനെയെങ്കിലും ഒതുക്കാം. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അങ്ങനല്ല. ലാവ്ലിൻ അടക്കം ഒരുപിടി മാലപ്പടക്കങ്ങൾ മോദിയുടെ കൈവശം ഇരിപ്പുണ്ട്. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ മകൾ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തിലെ കേസുകളും. ഒന്ന് കണ്ണടച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിന് മുന്നേ മുഖ്യന്റെ കസേര അങ്ങ് തെറിക്കും. മാത്രമല്ല മകൾ രു തലൈവി ആണെന്ന് അറിയും. കൂടാതെ ജയിലിൽ കിടക്കേണ്ടി വരും ആയുഷ്കാലം മുഴുവനും. അതിനുള്ള വക എന്തായാലും അച്ഛനും മോളും ഉണ്ടാക്കി വച്ചിട്ടിട്ടുണ്ട്.

കേന്ദ്ര കമ്പനി കാര്യാ മന്ത്രാലയത്തിന് പിന്നാലെ സിബിഐ യും ഇ ഡിയും അന്വേഷണം നടത്തുമെന്നാണ് വിവരം. പല അഴിമതിക്കഥകളും കേട്ടിട്ടുണ്ടെങ്കിലും അന്വേഷണം നടത്തുന്നത് കണ്ടിട്ടുണ്ടാകാമെങ്കിലും ഒരു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇത്രയധികം ഏജൻസികൾ ഒരുമിച്ച് അന്വേഷണം നടത്തുന്നത് ആദ്യമായിട്ടായിരിക്കും. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നലെ പിണറായിവിജയൻ വിനയപുരസ്സരം മോദിയുടെ മുമ്പിൽ വന്നു വീണത്. ഏറെ സമയം അവർ സംസാരിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലെ കേന്ദ്ര കമ്പനി കാര്യ ഡയറക്ടർ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ഉറപ്പാണ്. എക്‌സാലോജി ക്കിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനി പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.

ബെംഗളൂരു കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എക്‌സാലോജിക്കുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംആർഎൽ എന്ന കരിമണൽ കമ്പനിയും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷനും പണമിടപാടുകൾ നടത്തിയിരുന്നു. സിഎംആർഎൽ വിവിധ രാഷ്‌ട്രീയ നേതാക്കൾക്ക് കൈക്കൂലിയായും മാസപ്പടിയി നത്തിലും കോടിക്കണക്കിന് രൂപ നൽകിയെന്നും, ഐടിയുമായി ബന്ധപ്പെട്ട സേവനമൊന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടിയായി തുക കൈപ്പറ്റിയെന്നും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിനോടും കെഎസ്‌ഐഡിസിയോടും വിശദീകരണം ചോദിച്ചെങ്കിലും അവ്യക്തതയും ദുരൂഹതകളും അവശേഷിച്ചു.

കെഎസ്‌ഐഡിസി വിശദീകരണം പോലും നൽകുകയുണ്ടായില്ല. ഇതിനെത്തുടർന്നാണ് മൂന്നു കമ്പനികളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് ഇങ്ങനെയൊരു അന്വേഷണം ജനങ്ങൾ പ്രതീക്ഷിച്ചതാണ്. അത് നിയമപരവുമാണ്.

നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും വരും. ഇതാണ് ഇപ്പോൾ മോദിക്ക് മുമ്പിൽ എത്താനുള്ള പിണറായിയുടെ കാരണം.
പ്രധാനമന്ത്രി ഇന്നലെ എത്തിയത് സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. ഇതിനെത്തുന്ന മോദി പ്രധാനപ്പെട്ട മറ്റു മീറ്റിങ്ങുകളിലും പങ്കെടുക്കുന്നുണ്ട്.

അങ്ങനെയെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയത് ഏറെ ശ്രദ്ധേയമായി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ചുമതല മന്ത്രി പി. രാജീവിനെ ഏൽപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുമെന്ന് അറിയിപ്പും ഉണ്ടായിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതിമായി അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തുകയും സ്വീകരിക്കുകയും ചെയ്തു.

നെടുമ്പാശേരിയിൽ നിന്നു ഹെലികോപ്റ്ററിൽ നാവികസേന വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിച്ചതു രാജീവാണ്. എന്നാൽ പ്രോട്ടോക്കോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാവികസേന വിമാനത്താവളത്തിലെത്തിയില്ല. ഇന്നു നടക്കുന്ന ഷിപ്യാഡിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും മേയറെ ക്ഷണിച്ചിട്ടില്ല.

നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രി, ഗവർണർ ആരിഫ് മുഹമ്മദ് ഖാനേക്കാൾ കൂടുതൽ സംസാരിച്ചതു മുഖ്യമന്ത്രിയോടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഇന്നു പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി മറൈൻ ഡ്രൈവിലെ സർക്കാർ ഗെസ്റ്റ് ഹൗസിലാണു താമസിച്ചത്. പതിവായി ഇവിടെ താമസിക്കുന്ന മുഖ്യമന്ത്രി ഇന്നലെ ആലുവ സർക്കാർ ഗെസ്റ്റ് ഹൗസിലും ഗവർണർ ആലുവ ഗെസ്റ്റ് ഹൗസിലെ പുതിയ കോംപ്ലക്‌സിലാണു താമസിച്ചത്.

സാധാരണ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുമ്പോൾ മുഖ്യമന്ത്രിമാർ സ്വീകരിക്കാൻ എത്താറുണ്ടെങ്കിലും ബിജെപി ഇതര മുഖ്യമന്ത്രിമാർ പലപ്പോഴും സ്വീകരണങ്ങൾക്ക് എത്താറില്ലെന്നു വിമർശനമുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും നരേന്ദ്ര മോദിയെ കടന്നാക്രമിക്കാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. മിക്ക നേതാക്കളും മോദിയെ പേരെടുത്തു വിമർശിക്കുമ്പോഴും കേരള മുഖ്യമന്ത്രി നേരിട്ട് വിമർശനം ഉന്നയിക്കാറില്ല. കേന്ദ്രത്തിനെതിരെ സമരം നയിക്കാൻ വേണ്ടി പ്രതിപക്ഷ നേതാക്കളുടെ സഹായംതേടിയതിന് ശേഷമാണ് പിണറായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

4 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

6 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

6 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

7 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

7 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

7 hours ago