Kerala

‘ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ’ ലക്ഷ്യമിട്ട് ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന, ‘വൃതം വേണ്ട, മലയിടേണ്ട, കറുപ്പ് വസ്ത്രവും വേണ്ട’

ശബരിമല . ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയിലെ വിധി പ്രകാരമുള്ള ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ എത്താമെന്നും ആയിരുന്നു മന്ത്രിയുടെ വാക്കുകൾ. ഹരിവരാസന പുരസ്‌കാരം ഗായകന്‍ പി.കെ. വീരമണിദാസന്‌ സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ശബരിമലക്കും അയ്യപ്പ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വാസികൾ ഇന്നേവരെ അർപ്പിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു രാധാകൃഷ്ണന്റെ വാക്കുകൾ. ‘മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ലെന്നും’ പറഞ്ഞു മന്ത്രി രാധാകൃഷ്ണൻ ശബരിമലയിലെ ആചാരങ്ങളെ നിന്ദിക്കുകയുണ്ടായി.

ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിന്റെ അനാസ്ഥ മൂലം അമ്പേ പരാജയപ്പെട്ടിരിക്കെയാണ് ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. അതേസമയം, ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയത് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമ്മതിച്ച് മണിക്കൂറുകൾക്കിടയിലാണ് ദേവസ്വം മന്ത്രിയുടെ ഈ പ്രസ്താവന.

‘ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത് തങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. ഇതില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞ പി.എസ്. പ്രശാന്ത്, എന്നാൽ ഭക്തര്‍ക്ക് മേല്‍ പോലീസ് അനാവശ്യമായി ഉണ്ടാക്കിയ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago