Crime,

പിണറായിയുടെ രാജി മുൻകൂട്ടി കണ്ട് CPM, വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക്

എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും കടന്നു പോകുന്നത്. അഴിമതി ആരോപണങ്ങളുടെ കൂമ്പാരമാണ് ഇരുവർക്കും എതിരേയുള്ളത്. ഏതുവഴി തിരിഞ്ഞാലും അന്വേഷണ ഏജൻസിയുടെ വായിലേക്കാണ് ചെന്ന് കേറുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മകളും ഇമ്മാതിരി കക്കൽ കക്കുമോ എന്ന് അന്തംവിട്ടു പോകും ജനം.

എന്തിനും ഏതിനും ഉത്തരേന്ത്യയെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും അഴിമതി നടത്തിയവർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തപ്പോൾ വലിയ ന്യായീകരണങ്ങൾ ആയിരുന്നു നടത്തിക്കൊണ്ടിരുന്നത്. അഴിമതിയെ ന്യായീകരിച്ചു. ചിലയിടത്ത് മിണ്ടാതെയിരുന്നു. ഇതിന്റെയൊക്കെ അർത്ഥം ഇപ്പോഴല്ലേ മനസിലാകുന്നത്. ഇവിടെ ഇത്തരത്തിൽ അഴിമതി നടത്തി ഒരു സംസ്ഥാനത്തെ കൊള്ളയടിച്ചിരിക്കുകയാണ്. എന്തായാലും മുഖ്യന്റെ കുടുംബത്തിനെതിരെ എല്ലാ അന്വേഷണ അജൻസികളും രംഗത്ത് എത്തുകയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലെ കേന്ദ്ര കമ്പനി കാര്യ ഡയറക്ടർ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ഉറപ്പാണ്. എക്‌സാലോജിക്കി നെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനി പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എക്‌സാലോജിക്കുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംആർഎൽ എന്ന കരിമണൽ കമ്പനിയും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷനും പണമിടപാടുകൾ നടത്തിയിരുന്നു.

സിഎംആർഎൽ വിവിധ രാഷ്‌ട്രീയ നേതാക്കൾക്ക് കൈക്കൂലിയായും മാസപ്പടിയിനത്തിലും കോടിക്കണക്കിന് രൂപ നൽകിയെന്നും, ഐടിയുമായി ബന്ധപ്പെട്ട സേവനമൊന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടിയായി തുക കൈപ്പറ്റിയെന്നും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിഎംആർഎല്ലി നോടും കെഎസ്‌ഐഡിസിയോടും വിശദീകരണം ചോദിച്ചെങ്കിലും അവ്യക്തതയും ദുരൂഹതകളും അവശേഷിച്ചു. കെഎസ്‌ഐഡിസി വിശദീകരണം പോലും നൽകുകയുണ്ടായില്ല. ഇതിനെത്തുടർന്നാണ് മൂന്നു കമ്പനികളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് ഇങ്ങനെയൊരു അന്വേഷണം ജനങ്ങൾ പ്രതീക്ഷിച്ചതാണ്. അത് നിയമപരവുമാണ്.
നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും വരും. സ്വഭാവികമായും ഇത് മുഖ്യമന്ത്രിയും മറ്റുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളിലേക്കും നീളും. ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ നാരീശക്തി സംഗമത്തിൽ പ്രസംഗിച്ചപ്പോൾ പറഞ്ഞത് ആരും മറന്നിട്ടില്ല.

അന്വേഷണത്തിന്റെ വ്യാപ്തി വർധിക്കുന്നതോടെ സർക്കാരിലും സിപിഎമ്മിലും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടും. വിശദീകരണം തേടുകയോ, ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ ചെയ്താൽ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും. ഇങ്ങനെ ഒരു അനിവാര്യത സിപിഎം നേതാക്കൾതന്നെ മുന്നിൽ കാണുന്നുണ്ട്. മുൻകാലത്തേതുപോലെ പിണറായിയെ ന്യായീകരിക്കാനും പ്രതിരോധിക്കാനും അവർ തയ്യാറാവാത്തത് ഇതുകൊണ്ടാണ്. വ്യക്തികൾക്കെതിരായ ആരോപണത്തിലും അന്വേഷണത്തിലും പാർട്ടിക്ക് പേടിക്കാനൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നതിന്റെ കാരണവും ഇതാണ്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണത്തിന് പാർട്ടിയുമായി ബന്ധമില്ലെന്ന് വരുത്താനുള്ള നീക്കമാണിത്. അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലുള്ളവർ രംഗത്തുവരുന്നത് ദേശീയതലത്തിൽ ഇരുപാർട്ടികളും തമ്മിൽ സഖ്യമുള്ളതു കൊണ്ടാ ണ്. സോണിയയ്‌ക്കും രാഹുലിനുമെതിരായ അന്വേഷണത്തെ ഞങ്ങൾ വിമർശിച്ചിട്ടുണ്ടല്ലോ എന്നാണ് ഇ.പി. ജയരാജൻ ചോദിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ പരസ്പരധാരണ വേണമെന്നാണ് ഈ പറയുന്നതിനർത്ഥം.

മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്‌ക്കാണ് വീണ സ്വകാര്യ കരിമണൽ കമ്പനിക്ക് നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയതെന്നും, പണം കൈപ്പറ്റിയവരുടെ കൂട്ടത്തിൽ പിണറായി വിജയനുമുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലുണ്ട്. പിവി എന്ന ചുരുക്കപ്പേരിലാണ് കമ്പനിയുടെ രേഖയിൽ പിണറായിയുടെ പേരുള്ളത്. സംഭാവനയെന്ന പേരിലാണ് ഈ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയിട്ടുള്ളതെന്ന് മറ്റ് പല രാഷ്‌ട്രീയ നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ പിവി, പിണറായി വിജയൻ ആണെന്നതിന് തെളിവില്ലല്ലോ എന്നായിരുന്നു പിണറായിയുടെ വൈകിയുള്ള മറുപടി. താൻ പണം കൈപ്പറ്റിയെന്നു സമ്മതിച്ചാൽ മകളും കുടങ്ങുമെന്ന ഭയമാണ് പിണറായിക്ക്.

നിയമസഭയിൽ മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ വസ്തുനിഷ്ഠമായി മറുപടി പറയാതെ പൊട്ടിത്തെറിക്കുകയും, വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനുമാണ് പിണറായി ശ്രമിച്ചത്. ഇപ്പോൾ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ചില നേതാക്കളെ രംഗത്തിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. കേന്ദ്രത്തിന്റെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പഴകിത്തേഞ്ഞ ആരോപണം ആവർത്തിക്കുന്നുമുണ്ട്. ഇ.പി. ജയരാജനെയും മുഹമ്മദ് റിയാസിനെയും പോലുള്ള നേതാക്കൾ വിചാരിച്ചാൽ ഇപ്പോഴത്തെ കുരുക്കിൽനിന്ന് മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷപ്പെടുത്താനാവില്ല. എ.കെ.ബാലനെപ്പോലെ മുഖ്യമന്ത്രിക്കുവേണ്ടി ലജ്ജയില്ലാതെ വാദിച്ചിരുന്നവർ പ്രതികരിക്കാൻ വിസമ്മതിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

crime-administrator

Recent Posts

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

19 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

41 mins ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

57 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

1 hour ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

5 hours ago