Kerala

അന്ന് പ്രതിരോധം തീർത്തു ; ഇന്ന് സി പി എമ്മിന് എന്തെങ്കിലും പറയാനുണ്ടോ? മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും, കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലും അസ്വഭാവികമായതൊന്നും ഇല്ലെന്ന നിലപാട് തന്നെയാണോ റിയാസിനുള്ളത് എന്നറിയാന്‍ താത്പര്യമുണ്ട്. എക്സാലോജിക്, സി.എം.ആര്‍.എല്‍., എന്നിവയ്ക്കു പുറമേ കെ.എസ്.ഐ.ഡി.സിയേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തുമറുപടിയാണ് കെ.എസ്.ഐ.ഡി.സി. നല്‍കിയതെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോട് പറയാനുള്ള ബാധ്യത വ്യവസായമന്ത്രി പി. രാജീവിനുണ്ട്’, മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന കോടാനുകോടി രൂപ അനധികൃതമായി കൈക്കലാക്കിയ സി.എം.ആര്‍.എല്ലിനെതിരേ വ്യവസായ വകുപ്പ് എന്തുനടപടി സ്വീകരിച്ചു? കരിമണല്‍ കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വ്യവസായവകുപ്പും കെ.എസ്.ഐ.ഡി.സിയും കൂട്ടുനിന്നോയെന്ന് വ്യവസായമന്ത്രി മറുപടി പറയേണ്ടി വരും. അന്വേഷണം പ്രഖ്യാപിച്ചതില്‍ അമിതാവേശമില്ല. സംസ്ഥാനസര്‍ക്കാരിനെതിരേ വിശ്വസിക്കാവുന്ന ഒരുപാട് തെളിവുകള്‍ പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അധികാരം യഥാര്‍ഥത്തില്‍ പ്രയോഗിക്കാനോ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്ന അന്വേഷണം നടത്താനോ തയ്യാറായിട്ടില്ല എന്നതാണ് എന്റെ പക്ഷം. ആത്യന്തികമായി നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത് കോടതികളില്‍നിന്നാണ്. എന്നിരുന്നാലും അന്വേഷണം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനത്തെ സംബന്ധിച്ച ഒരുപാട് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്ന കമ്പനികളില്‍നിന്ന് കോടാനുകോടി രൂപ എക്സാലോജിക്ക് വാങ്ങിയിട്ടുണ്ട്. എക്സാലോജിക്ക് നല്‍കിയ കണക്ക് അവര്‍ നഷ്ടത്തിലാണ് എന്നാണ്. ഒടുവില്‍ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അത് അന്വേഷണത്തിലൂടെ പുറത്തുവരുമോ എന്ന് കാത്തിരുന്ന് കാണാം. ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ പോരാട്ടവും എല്ലാതലത്തിലും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Crimeonline

Recent Posts

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

15 mins ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

3 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

4 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

5 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago