Exclusive

വീണ വിജയൻ വീണ്ടും കുരുക്കിൽ… കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക്കിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മാസപ്പടി വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം ഇത്തരത്തിലൊരു അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കൊണ്ട് തന്നെ നേരത്തെ രജിസ്റ്റർ ഓഫ് കമ്പനി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ചു കേന്ദ്രമന്ത്രാലയം വീണ്ടും ഒരു അന്വേഷണതിന് ഉത്തരവിറക്കിയിരിക്കുന്നത്.

സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ പരിശോധിക്കും. നേരത്തെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കൊണ്ട് തന്നെ ചെയ്യാത്ത ജോലിക്ക് പണം വാങ്ങി എന്ന ആരോപണം ഉയർന്നു വന്നിരുന്നു . മൂന്നംഗ സമിതിയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്.

അന്വേഷണം നടത്തി നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആവശ്യം. ആദായനികുതി ബോർഡിന്റെ കണ്ടെത്ത ലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എക്സലോജിക് കമ്പനി നിരവധി തവണ നിയമലംഘനം നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. കരിമണൽ കമ്പനിയായ സി എം ആർ എൽ നെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപ്പറേഷൻ എതിരെയും അന്വേഷണം ഉണ്ട്. എക്സാലോജിക്കും സി എം ആര്‍ എല്ലുമായുള്ള ഇടപാട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്റ്റർ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്‌സാലോജിക്കിന് സിഎംആർഎൽ 1.7 2 കോടി രൂപ അനധികൃതമായി നൽകി എന്ന് നേരത്തെ ആദായനികുതി ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്‌സാലോജിക് ഈ പണം കൈപ്പറ്റിയത് എന്നായിരുന്നു അന്വേഷണസമിതിയുടെ കണ്ടെത്തൽ. എന്നാൽ നൽകിയ സേവനത്തിലാണ് തുക കൈപ്പറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

6 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

11 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago