Health

വാക്കിന് വിലയില്ലാത്ത ആരോഗ്യമന്ത്രി കേൾവിയുടെ ലോകത്തേക്കെത്താൻ കുട്ടികൾ കാത്തിരിക്കുന്നു

കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ എത്തിയാൽ തിരിച്ചയക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ, ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും അപഗ്രഡേഷനും അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം എന്നുമാണ് കഴിഞ്ഞ വർഷം നവംബർ 16ന് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ സർക്കാരിൽ അപേക്ഷ നൽകി കാത്തിരുന്നവർക്ക് പ്രതീക്ഷയായി. ആശുപത്രികളെ സമീപിക്കാൻ കത്ത് വന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിട്ടും അടിയന്തര ആവശ്യമായിട്ടും നടപടികൾക്ക് വേഗം പോര. ഉപകാരങ്ങൾ എത്താത്തതും ആശുപത്രികൾക് ഫണ്ട് നൽകാത്തതും കുട്ടികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നത്. കേൾകാത്തവരുടെ പരാതി കേൾക്കുന്നവരെങ്കിലും മനസിലാക്കണമെന്നാണ് ശ്രവണസഹായി കാത്തിരിക്കുന്നവരുടെ അപേക്ഷ.

crime-administrator

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

2 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

3 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

4 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

12 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

1 day ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago