Crime,

ഭക്ഷണശാലയിൽ പാലസ്‌തീന് അനുകൂലമായ പോസ്റ്റർ പതിച്ച ആറ് പേർ അറസ്റ്റിലായി

കോഴിക്കോട് . പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഭക്ഷണശാലയിൽ പതിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് വിദ്യാർത്ഥികളിൽ കോഴി ക്കോട് അറസ്റ്റിലായി. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർ‌ബക്‌സ് ഔട്ട്‌ലെറ്റിൽ പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പതിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരാണ് അറസ്റ്റിലായത്. ഇവർ വിദ്യാർത്ഥികളാണ്.

ആറ് വിദ്യാർത്ഥികൾക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിനടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ഇതിനിടെ, പാലസ്തീനെ പിന്തുണച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ കുറച്ച് ദിവസം മുൻപ് കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടകയിലെ വിജയനഗർ സ്വദേശി ആലം പാഷ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഇസ്രായേൽ -ഹമാസ് സംഘർഷത്തി നിടെ വിജയനഗറിലെ ഹോസ്‌പേട്ടിൽ ചിലർ പാലസ്തീന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനടക്കമാണ് പാഷയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

crime-administrator

Recent Posts

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

39 mins ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

59 mins ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

5 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

8 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

18 hours ago