Kerala

പിണറായിയുടെ പോലീസിന്റെ അടി വാങ്ങേണ്ടി വരുമോ? ഭയന്ന് വിറച്ച് ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം . പോലീസിന്റെയും, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടിവാങ്ങേണ്ടി വരുമോയെന്നു ഭയന്ന് തിരുവനന്തപുരത്ത് ഒരു കൂട്ടം ശുചീകരണ തൊഴിലാളികൾ. സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരാണ് പിണറായിയുടെ പോലിസിന്റെ അടികൊള്ളുമോ എന്ന് ഭയപ്പാടിൽ കഴിയുന്നത്. സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരുടെ ഓവർകോട്ടിന്റെ നിറം മാറ്റുകയാണ്.

ഇനി മുതൽ കറുത്ത നിറത്തിലുള്ള ഓവർകോട്ടായിരിക്കും തൊഴിലാളികൾ ധരിക്കേണ്ടി വരിക എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. കോട്ട് വാങ്ങാൻ 96,726 രൂപ സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് 188 കോട്ട് വാങ്ങാനാണ് തുക അനുവദിച്ചിട്ടുള്ളത്. പണം അനുവദിച്ച് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തവിറക്കുകയും ചെയ്തിരുന്നു..

ശുചീകരണവിഭാ​ഗത്തിലെ തൊഴിലാളികൾക്ക് 188 കോട്ടിന് തുണി വാങ്ങാൻ ജിഎസ്ടി ഉൾപ്പടെ കൈത്തറി വികസന കോർപ്പറേഷന് പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഒരു കൊട്ടിന് 514 രൂപയാണ് വില. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ സർക്കാർ പണം അനുവദിച്ചിരിക്കുന്നത്.

എവിടെ പോയാലും കറുപ്പ് കണ്ടാൽ കലി തുള്ളുന്ന മുഖ്യമന്ത്രിയും, കരിങ്കൊടി കാണിച്ചാൽ അടിച്ചോടിക്കുന്ന പോലീസിനെയും, പട്ടിയെ പോലെ തല്ലി ചതയ്‌ക്കുന്ന ജീവൻ രക്ഷാസേനയുടെയും പ്രശ്നങ്ങൾക്ക് കേരളം സാക്ഷിയായിരിക്കെ, സെക്രട്ടേറിയറ്റിലെ പുതിയ പരിഷ്കാരം വഴി കറുത്ത കോട്ടിട്ട് ശുചീകരണ തൊഴിലാളികൾ എത്തുമ്പോൾ ‘കറുപ്പ് പിടിക്കാത്ത മുഖ്യമന്ത്രി’ ശുചീകരണ തൊഴിലാളികൾക്കിട്ടു പണികൊടുക്കാൻ പറയുമോ എന്നാണ് അവർക്ക് ഭയം. ഉത്തരവ് സർക്കാരിന്‍റേത് ആണെങ്കിലും കോട്ടിന്‍റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നത്.

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

46 mins ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

12 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

17 hours ago