Kerala

‘നവകേരള യാത്രക്കെതിരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് യാത്രയുടെ നിറംകെടുത്തി’

കോഴിക്കോട് . നവകേരള യാത്രക്കെതിരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് യാത്രയുടെ നിറംകെടുത്തിയെന്ന് സിപിഐ. കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാടില്ലായിരുന്നുവെന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു. നവകേരള യാത്രയില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാടില്ലായിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയത് ശരിയായില്ല – ബിനോയ് വിശ്വം പറഞ്ഞു.

അതെ സമയം, ഇക്കുറി സി പി ഐ നാല് സീറ്റുകളിൽ കൂടുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെടുമെന്നു സൂചനയും ബിനോയ് വിശ്വം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ നാല് സീറ്റുകളെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നതെന്നും കേന്ദ്രഭരണത്തില്‍ വരുമെന്നുറപ്പിക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 20 സീറ്റ് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡി സഖ്യത്തില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടത്. ഒപ്പം രാഹുൽ കേരളത്തിൽ മത്സരിക്കേണ്ടെന്നും, വടക്കേ ഇന്ത്യയിലേക്ക് പോകട്ടെ എന്നും ബിനോയ് വിശ്വം പറയുകയുണ്ടായി.

ഇന്‍ഡി സഖ്യത്തിന്റെ സ്പിരിറ്റ് കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ ആവാത്തതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായത്. ഇന്‍ഡി സഖ്യത്തിന്റെ പ്രധാനനേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കാതെ തെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനമായ വടക്കേ ഇന്ത്യയില്‍ മത്സരിക്കണം. കേരളത്തിലേക്ക് മത്സരിക്കാന്‍ വരുന്നത് രാഷ്‌ട്രീയ ബുദ്ധിയാണോയെന്ന് ചിന്തിക്കണം. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കണം അല്ലെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിന് പഴയ പ്രതാപമില്ല. തൃശ്ശൂരില്‍ പ്രതാപന്‍ പരാജയപ്പെടും – ബിനോയ് വിശ്വം പറഞ്ഞു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

1 hour ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago