India

ദി ഫോർത്ത് ടി വി ചാനൽ അപേക്ഷ കേന്ദ്രം തള്ളി, മറുകണ്ടം ചാടിയ മാധ്യമ പ്രവർത്തകർ വഴിയാധാരമായി

ദി ഫോർത്ത് ടി വി ചാനൽ തുടങ്ങാനായി സമർപ്പിച്ചിരുന്ന അപേക്ഷ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തള്ളി. ആഭ്യന്തര – കമ്പനി കാര്യ മന്ത്രാലയങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ദി ഫോർത്ത് ടി വി ചാനലിന് ലൈസൻസ് സർക്കാർ നിഷേധിച്ചി രിക്കുന്നത്.

ഷെയർ ഹോൾഡിങ് പാറ്റേണിൽ ദുരൂഹത വ്യക്തമായതിനെ തുടർന്നാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ എതിർപ്പ് ഉണ്ടായത്. രാജ്യ സുരക്ഷാ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഐ ബി നൽകിയ വിവരങ്ങൾ ദി ഫോർത്ത് ടി വി ചാനലിന് എതിരായിരുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ. ഇതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ചാനലിനുള്ള അനുമതി നിഷേധിച്ചത്.

സാറ്റലൈറ്റ് ലൈസൻസ് കേന്ദ്ര സർക്കാർ നിഷേധിച്ചത് ദി ഫോർത്തിന് കനത്ത അടിയായി. ഒപ്പം പുതുചാനലെന്നറിഞ്ഞു മറ്റു ചാനലുകളിൽ നിന്നും പത്ര മാധ്യമങ്ങളിൽ നിന്നും മറു കണ്ഠം ചാടിയവരും വെട്ടിലായി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തിരുന്നതിനാൽ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഏറെ മാധ്യമപ്രവർത്തകർ ഫോർത്തിൽ ജോലി തേടി പോയിരുന്നു. ഇവർക്കൊക്കെ ഇപ്പോൾ പഴയ സ്ഥാപനവും പുതിയ സ്ഥാപനവും ഇല്ലാത്ത അവസ്ഥയായി. കൈരളി മീഡിയ വൺ ചാനലുകളിൽ നിന്ന് മറുകണ്ടം ചാടിയ പ്രമുഖ മാധ്യമ പ്രവർത്തകർ വഴിയാധാരമായവരുടെ ലിസ്റ്റിൽ ഉണ്ട്.

ചാനലിന് അനുമതി കിട്ടുമെന്ന് കരുതി ഡൽഹി, കൊച്ചി അടക്കം തുടങ്ങിയ ഓഫീസുകളും പൂട്ടിയ അവസ്ഥയിലാണ്. ജീവനക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ദി ഫോർത്ത് മാനേജ്മെന്റ് ജീവനക്കാർക്ക് കത്തുകളും നൽകുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും എണ്ണവും വെട്ടിക്കുറയ്ക്കാനുള്ള നടപടികളുടെ തുടക്കമായാണ് മാനേജ് മെന്റ് ജീവനക്കാർക്ക് കത്ത് നൽകുന്നത്.

ഐ & ബി മന്ത്രാലയത്തിന്റെ തീരുമാനം ഒരു മാസം മുൻപ് മാനേജ്‌മന്റ് അറിഞ്ഞിരുന്നെന്നാണ് പറയുന്നത്. അതെ തുടർന്ന് ഡൽഹിയിലെയും കൊച്ചിയിലെയും ഓഫിസുകൾ പൂട്ടി. ചാനൽ തുടങ്ങാൻ കഴിയായാതായിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പോർട്ടൽ മാത്രമായി ദി ഫോർത്ത് തുടരും.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

2 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

9 hours ago